മുറിയനാവി സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

കാഞ്ഞങ്ങാട്: മുറിയനാവി സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുന്‍ നഗരസഭ ജീവനക്കാരിയായിരുന്ന പരേതരായ സാവിത്രിയുടെയും,പിഡബ്ല്യുഡി പ്ലംബര്‍ രാജുവിന്റെയും മകന്‍ രാജേഷ് തയ്യില്‍ (53) ആണ് മരിച്ചത്. കഴിഞ്ഞദിവസം ദുബായിലെ താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം
അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍  എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. നേരത്തെ കൊവ്വല്‍പ്പള്ളി പടിഞ്ഞാറു ഭാഗം കണ്ടത്തില്‍ താമസിച്ചിരുന്നു. ഭാര്യ : ശ്രീദേവി കല്ലൂരാവി (മടിക്കൈ പഞ്ചായത്ത് താത്കാലിക ജീവനക്കാരി). സഹോദരങ്ങള്‍ : രാജീവന്‍, സജനി.

 

error: Content is protected !!