കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അടിയന്തിരമായി പരിഹരിക്കണം :ബി എം എസ്

കാഞ്ഞങ്ങാട്: ?കാസര്‍കോട് ജില്ലയിലെ ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയകേന്ദ്രമായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹൃദ് രോഗ ചികിത്സ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സകിട്ടാത്തതും,ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും ഹോസ്പിറ്റലില്‍ എത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു .മാത്രമല്ല ഹോസ്പിറ്റലിനകത്ത് മുഴുവന്‍ സമയങ്ങളിലും തെരുവ് നായകളുടെ അക്രമണങ്ങള്‍ ഉണ്ടാകുകയാണ്.രോഗികളെയും കൂട്ടിരിപ്പുകാരെയും നായകള്‍ പതിവായി ആക്രമിക്കുന്നതു മൂലം ഭയത്തോടെയാണ് ആശുപത്രിയില്‍ പലരും കഴിയുന്നത്. ആശുപത്രിയില്‍ ഉണ്ടാകുന്ന നിയമനങ്ങള്‍ സുതാര്യമായ രീതിയില്‍ അല്ല നടക്കുന്നത്. ഭരണത്തിന്റെ തണലില്‍ തങ്ങളുടെ പ്രവര്‍ത്തകരെയും വേണ്ടപ്പെട്ട ആളുകളെയും പല പോസ്റ്റുകളിലും തിരുകി കയറ്റുന്നത് മൂലം ജോലിക്ക് അര്‍ഹരായ പലരുടെയും തൊഴില്‍ മോഹങ്ങളാണ് തകരുന്നത്.ഈ ആശുപത്രി അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധികള്‍ രോഗികളെയും പൊതുജനങ്ങളെയും ഏറെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.ആശുപത്രിയില്‍ പൊതുജങ്ങള്‍ക്ക് ഉണ്ടാകുന്ന ഇത്തരം വിഷമങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടന്ന ഭാരതീയ മസ്ദൂര്‍ സംഘം (ബി എം എസ് )ഹോസ്ദുര്‍ഗ് മേഖല പ്രതിനിധി സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബി എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഭാസ്‌കരന്‍ ചെമ്പിലോട്ട് അധ്യക്ഷത വഹിച്ചു. ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി മിനി ശ്രീനിവാസന്‍, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ എം പ്രശാന്ത് , എം എ രേഷ്മ എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി അജയന്‍ പുതിയകണ്ടം പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ കുഞ്ഞികൃഷ്ണന്‍ പുല്ലൂര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് സംഘടനചര്‍ച്ചയും നടന്നു. ഭാരവാഹി പ്രഖ്യാപനവും സമാരോപ് പ്രഭാഷണവും ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ വാഴക്കോട് നടത്തി. പുതിയ ഭാരവാഹികള്‍ ഭാസ്‌കരന്‍ ചെമ്പിലോട്ട് (പ്രസിഡന്റ്) കുഞ്ഞികൃഷ്ണന്‍ പുല്ലൂര്‍ (സെക്രട്ടറി, മനോജ് മുത്തപ്പന്‍ ത്തറ (ട്രഷറര്‍) എന്നിവരടങ്ങിയ 22അംഗ ഭാരവാഹികളെയും തിരഞ്ഞെടുത്തു.മേഖല വൈസ് പ്രസിഡന്റ് സുധീഷ് മുത്തപ്പന്‍ ത്തറ സ്വാഗതവും കുഞ്ഞികൃഷ്ണന്‍ പുല്ലൂര്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!