കാഞ്ഞങ്ങാട് : ലയൺസ് ഇൻറ്റർ നാഷണൽ ഡിസ്ട്രിക്ട് 318 ഇ കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണം കാഞ്ഞങ്ങാട് പലേഡിയം കൺവൻഷൻ സെൻറ്ററിൽ നടന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മാഹി പ്രദേശങ്ങളില 180 ഓളം ലയൺസ് ക്ലബ്ബുകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട്ന്റെ 2026-27 വർഷത്തെ ഗവർണ്ണറായി കാഞ്ഞങ്ങാട് സ്വദേശി ടൈറ്റസ് തോമസ്സും വൈസ് ഗവർണർമാരായി പി.എസ് സൂരജും, വൽസലാ ഗോപിനാഥും കാബിനറ്റ് അംഗങ്ങളും ചുമതലയേറ്റു. ചടങ്ങ് മുൻ ലയൺസ് ഇൻറ്റർ നാഷണൽ ഡയറക്ടർ ആർ. മദനഗോപാൽ ഉദ്ഘാടനം ചെയ്തു. ഏരിയ ലീഡർ അഡ്വ.എ.വി. വാമനകുമാർ വിശിഷ്ടാതിഥിയായി . ഐ.ഐ. പി.ഡി. സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട്, മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി രവി ഗുപ്ത എന്നിവർ സംസാരിച്ചു.2500 ഓളം ലയൺസ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
2026 – 27 വർഷത്ത പ്രധാന സേവന പ്രവർത്തനങ്ങളുടെ ഉൽഘാടനം നടന്നു. മടിക്കൈ അടുക്കത്ത് പറമ്പിൽ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന സെൻറ്ററിന് വേണ്ടി ലയൺസ് ജീവൻ ടീം നൽകുന്ന ഒരു കോടി രൂപ ഗോപിനാഥ് മുതുകാട് കൈമാറി.
100 അംഗ നവാടികൾക്ക് ഭൗതിക സാഹചര്യമരിക്കാൻ ഒരു ലക്ഷം രൂപ വീതം നൽകും.400 പേർക്ക് കൃത്രിമ കാലുകൾ, 100 പേർക്ക് ഓർത്തോട്ടിക് ഉപകരണങ്ങൾ, 30 നിർധനർക്ക് വീട് വെച്ച് നൽകും. സൗജന്യമായി ഹിയറിംഗ് ഡിവൈസ് വിതരണം. സഞ്ചരിക്കുന്ന ഡയബിറ്റിക് റെറ്റിനോപ്പതി യൂണിറ്റ്, അംഗനവാടികൾ, നഴ്സറി സ്കൂളുകൾ കേന്ദ്രീകരിച്ച് ഒരു ലക്ഷത്തോളം കുട്ടികൾക്ക് നേത്ര പരിശോധന സംഘടിപ്പിക്കും .നിർധന 500 ഓളം പേർക്ക് പ്രമേഹ രോഗികൾക്ക് ഗ്ളു ക്കോമീറ്റർ,തെരുവോര കച്ചടക്കാർക്ക് ആശ്വാസമേകാൻ 500 കുടകൾ എന്നിവയാണ്
പുതിയസേവന പദ്ധതി. ചടങ്ങിൽ സേവന പ്രവർത്തനങ്ങൾക്ക് വേണ്ടി 1000 ഡോളർ സംഭാവന ചെയ്ത ലയൺസ് അംഗങ്ങളെ ആദരിച്ചു. പുതിയ രണ്ട് ലയൺസ് ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. കൺവൻഷന്ന് കാബിനറ്റ് സെക്രട്ടറിമാരായ ഗോപി, വിനോദ് ഭട്ടതിരിപ്പാട്, എം.വിനോദ് കുമാർ, നവീൻ കുമാർ, പ്രേംകുമാർ, രാജേഷ് വൈഭവ്, ശ്രീനിവാസ് പൈ, വി.വേണുഗോപാൽ, പി.വി.രാജേഷ്, ജോയ് ജോസഫ് എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും നടന്നു.
