ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം 200ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദന യോഗം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം 200ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദന യോഗം സംഘടിപ്പിച്ചു. ബൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് മനോജ് ഉപ്പിലിക്കൈയുടെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ഉമേശന്‍ വേളൂര്‍ ഉത്ഘാടനം ചെയ്തു.
വരുന്ന തലമുറ വൈവിദ്യമാര്‍ന്ന മേഖലകളില്‍ അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ ശ്രദ്ധയൂന്നി മുന്നോട്ട് പോകുവാന്‍ മനസ്സ് വെയ്ക്കണമെന്നും അതിന് വേണ്ട പ്രേത്സാഹനം നല്കാന്‍ സമൂഹം തയ്യറാകാണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പി.വി ചന്ദ്രശേഖരന്‍ ,വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ വാഴുന്നോറൊടി, മുന്‍ നഗരസഭ വൈസ്സ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി, മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി പി.സരോജ എന്നിവര്‍ സംസാരിച്ചു. എം.വി രാമകൃഷ്ണന്‍,ജയന്‍ മോനാച്ച , സുബേഷ്, ബിജു കെ , സുരേഷ് കെ , രേവതി പി,രമേശന്‍ , ബാലമണി എന്നിവര്‍ നേതൃത്വം നല്‍കി ജിജേഷ് ഉപ്പിലിക്കൈ സ്വാഗതവും സുധാകരന്‍ തരമ്പയില്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!