കാലിക്കടവ്: 11-ാമത് സംസ്ഥാന യോഗാസന ചാമ്പ്യന്‍ഷിപ്പിന് കാലിക്കടവ് ഒരുങ്ങി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അഫിലിയേഷനിലുള്ള യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 31 മുതല്‍ ആഗസ്റ്റ് 3 വരെ കാലിക്കടവ് ശ്രീ കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ ചാമ്പ്യന്‍ഷിപ്പ് നടക്കും. 31ന് വൈകിട്ട് 5 ന് ചാമ്പ്യന്‍ഷിന് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തൃക്കരിപ്പൂര്‍ എം.എല്‍.എ സന്ദീപ് വാര്യര്‍ അധ്യക്ഷത വഹിക്കും. ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി യോഗം കാലിക്കടവ് ഫ്രണ്ട്‌സ് ക്ലബ്ബില്‍ ചേര്‍ന്നു. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ മീനാകുമാരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.വി. ഗണേഷ് പ്രവര്‍ത്തന പുരോഗതി വിശദീകരിച്ചു. യോഗത്തില്‍ യോഗ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.വി. നാരായണന്‍, പി.പി. സുകുമാരന്‍, വി.എം.കുമാരന്‍ വാര്‍ഡ് മെമ്പര്‍ , പി.വി. ചന്ദ്രന്‍, എം. രാജന്‍, കെ. പ്രദീപ്, ഉണ്ണി പാലത്തിങ്കാല്‍, കെ. പ്രമോദ്, ദീവ ടീച്ചര്‍, എം.വി. സുകുമാരന്‍, പത്മനാഭന്‍ , ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. യോഗ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.പി. പ്രദീപന്‍ മാസ്റ്റര്‍ സ്വാഗതവും പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 800 ഓളം യോഗ താരങ്ങള്‍ പങ്കെടുക്കും.
