സ്വര്‍ണ്ണ തിളക്കത്തില്‍ തിളങ്ങി മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ മഴപൊലിമ; 11 വര്‍ഷങ്ങള്‍ക്ക് വയലില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണതാലി മഴ ഉത്സവത്തില്‍ കണ്ടെടുത്തു 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് വയലില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണതാലി മഴ ഉത്സവത്തില്‍ കണ്ടെടുത്തു

മടിക്കൈ: നാടാകെ വയലില്‍ ഇറങ്ങി നാടിന്റെ ഉത്സവമായി മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി ഡി എസ് ന്റെ വയലോര്‍മ്മ 2026 കാര്‍ഷിക പുനരാവിഷ്‌ക്കരണ ക്യാമ്പയിന്‍. പഞ്ചായത്തിലെ 12 വാര്‍ഡിലെ കൂലോത്തു മഠം വടക്കേ കണ്ടത്തില്‍ നടന്ന മഴ ഉത്സവത്തില്‍ പ്രദേശത്തെ കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ള ആബാലവൃത്തം ജനങ്ങളുംഉത്സാഹത്തോടെ പങ്കെടുത്തു. പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ വയലില്‍ തെഴിലിനിടയില്‍ കക്കാട്ടെ നളിനിക്ക് നഷ്ടപ്പെട്ട സ്വര്‍ണ്ണതാലി മഴ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ അടുക്കത്തു അറമ്പിലെ ഇന്ദിരയ്ക്ക് ലഭിക്കുകയും അത് ചടങ്ങില്‍ വെച്ച് ഉടമയ്ക്ക് തിരിച്ചു നല്‍കി മഴ ഉത്സവം സ്വര്‍ണ്ണ തിളക്കത്തിന്റെ മാതൃക ആവുകയും ചെയ്തു. 2000 ത്തില്‍ അധികം ആളുകള്‍ പങ്കെടുത്ത മഴയുത്സവം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശന്‍ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത മുഖ്യ അഥിതിയായി. വൈസ് പ്രസിഡണ്ട് പി വി ജ്യോതി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി.മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.ബേബിബാലകൃഷ്ണന്‍,സ്ഥിര സമിതി അധ്യക്ഷന്മാരായ എ രാജന്‍, പി കുഞ്ഞികൃഷ്ണന്‍, പി. വി പദ്മിനി, പഞ്ചായത്ത് സെക്രട്ടറി കെ ബിജു, മെമ്പര്‍ സെക്രട്ടറിബാബു അപ്പിയാല്‍ , പൊതു പ്രവര്‍ത്തകന്‍ കെ. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ.ഭാസ്‌ക്കരന്‍ സ്വാഗതവും, സി.ഡി എസ്സ് ചെയര്‍പേഴ്‌സണ്‍ കെ.ബി. സീന നന്ദിയും പറഞ്ഞു പ്രദേശത്തെ ആളുകളുടെ കൂട്ടായ്മയില്‍ നല്‍കിയ ഭക്ഷണ വിതരണവും,. പ്രദേശത്തെ നാടന്‍ പാട്ട് കലാകാരന്‍ മാരുടെ നാടന്‍ പാട്ട് മഴപ്പൊലിമയ്ക്ക് മികവേകി. രാവിലെ വയലില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കൂട്ടായ്മയും നടീല്‍ ഉത്സവം നടത്തിയാണ് മഴപൊലിമ തുടങ്ങിയത്. ഓട്ടം, കമ്പവലി, താറാവ് പിടുത്തം തുടങ്ങിയ വയല്‍ മത്സരങ്ങളും നടന്നു.

 

error: Content is protected !!