ദുര്‍ഗ സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്ക് പാലിയേറ്റീവ് പരിചരണം ബോധവത്കരണ ക്ലാസ്സ് നടത്തി; കാഞ്ഞങ്ങാട് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടികാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എം എ രേഷ്മ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് പരിചരണം സംബന്ധിച്ച് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ക്ക്ബാധവത്കരണ ക്ലാസ്സ് നടത്തി. അണു കുടുംബമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില്‍ എപ്രകാരം മാനുഷിക നന്മ കാത്തുസുക്ഷിക്കാമെന്ന് മനസിലാക്കുവാന്‍ വേണ്ടിയാണ് ബോധവത്കരണ ക്ലാസ് നടത്തിയത്.സാന്ത്വന പരിചരണം എന്ത് അത് എന്തിന് എങ്ങനെ സാന്ത്വന പരിചരണം നല്‍കാം തുടങ്ങിയ വിഷയങ്ങളില്‍ ആണ് ക്ലാസ് നല്‍കിയത് . ഡോക്ടര്‍ എന്‍ പി രാജന്‍ മെമ്മോറിയല്‍ പാലിയേറ്റീവ് ഹാളില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എം എ രേഷ്മ ഉദ്ഘാടനം ചെയ്തു. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് പി വി ബാലന്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റി രക്ഷാധികാരി മല്ലിക രാജന്‍, ദുര്‍ഗ സ്‌കൂള്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബേബി പ്രസീത, സൊസൈറ്റി വൈസ് പ്രസിഡന്റ് എം. ദാക്ഷായണി, പി.സുമി, കെ. ഗോകുലാനന്ദന്‍, എന്‍. സുശീല , ഭാസ്‌കരന്‍, സുരേഷ് നാരായണന്‍ ,പി. നളിനി , കെ. ചിന്താമണി, സി. പുഷ്പ,എ. ആതിര എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി ജനറല്‍ സെക്രട്ടറിയും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ ടി. കെ. ജോഷിമോന്‍, ചെറുവത്തൂര്‍ സെക്കന്ററി പാലിയേറ്റീവ് നേഴ്‌സ് പി. രഞ്ജിനി എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു.സൊസൈറ്റി ട്രഷറര്‍ സി. കുഞ്ഞിരാമന്‍ നായര്‍ സ്വാഗതവും എന്‍ എസ് എസ് യൂണിറ്റ് ലീഡര്‍ സി. കെ. നിധീന നന്ദിയും പറഞ്ഞു.

 

error: Content is protected !!