കാഞ്ഞങ്ങാട്: കേരളത്തിലെ ബാറ്ററി അനുബന്ധ സാധനങ്ങള്‍ വില്‍ക്കുന്ന സംഘടനയായ ബാറ്ററി ഡീലേഴ്സ് ആന്റ് ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗം കാഞ്ഞങ്ങാട് നടന്നു. സംസ്ഥാന പ്രസിഡന്റ് സുരേഷ് പട്ടാമ്പി യോഗം ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സംഘടന നടത്തുന്ന സമ്മാന പദ്ധതിയുടെ ഉദ്ഘടനം ബിഡിഎ സംസ്ഥാന ട്രഷറര്‍ കെ വി ശശികുമാര്‍ നിര്‍വ്വഹിച്ചു. സെപ്റ്റംബര്‍ 30ന് നറുക്കെടുപ്പ് നടക്കുന്ന സമ്മാന പദ്ധതിയുടെ കൂപ്പണിന്റെ ജില്ലാതല വിതരണ ഉദ്ഘാടനമാണ് നടന്നത്. ബുള്ളറ്റ് ബൈക്ക് , സ്‌കൂട്ടി, എല്‍ഇഡി ടിവി തുടങ്ങിയ നിരവധി സമ്മാനങ്ങള്‍ ആണ് സമ്മാന പദ്ധതിയില്‍ ഉള്ളത്. ജില്ലാ പ്രസിഡന്റ് കെ വി ദിനേശന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ ട്രഷറര്‍ എ വി വാമനന്‍ , വി പി .ഗോപാലകൃഷ്ണന്‍, പി എസ് വിജയന്‍ നായര്‍, രാജേഷ് മാങ്ങാട്, എന്നിവര്‍ സംസാരിച്ചു, ജില്ലാ സെക്രട്ടറി മധു ചെറുവത്തൂര്‍ സ്വാഗതവും, എം .പ്രദീപ് നന്ദിയും പറഞ്ഞു.
