ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് 2026-27 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മാവുങ്കാല്‍ ആനന്ദാശ്രമം ലയണ്‍സ് ഹാളില്‍ നടക്കും.

മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ഡെന്നിസ് തോമസ് പുതിയ ഭാരവാഹികള്‍ക്ക് സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും ചൊല്ലിക്കൊടുക്കും. പരിപാടിയില്‍ മുന്‍ പ്രസിഡന്റ് അഷറഫ് പറമ്പത്ത് അധ്യക്ഷത വഹിക്കും.

പുതിയ പ്രസിഡന്റായി ഷൗക്കത്തലി എ.കെ, സെക്രട്ടറിയായി ശ്രീകുമാര്‍ പള്ളഞ്ചി, ട്രഷററായി ഹംസ അസീസ് പി എന്നിവര്‍ സ്ഥാനമേല്‍ക്കും. മറ്റു ഭാരവാഹികളായി വൈസ് പ്രസിഡന്റ് : പ്രദീപ് എക്‌സൈഡ്, ഹംസ തൗഫീഖ്, ശറഫുദ്ദീന്‍ സി.എച്ച്. ജോയിന്റ് സെക്രട്ടറി: ലയണ്‍ മുനീര്‍ കിഡ്‌സ്മാള്‍,
മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍: ജോബി ജോസഫ്, മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍ ചെയര്‍പേഴ്‌സണ്‍: ഹാറൂണ്‍ ചിത്താരി, സര്‍വീസ് ചെയര്‍പേഴ്‌സണ്‍: നൗഷാദ് സി.എം., അഡ്മിനിസ്‌ട്രേറ്റര്‍ / സേഫ്റ്റി ഓഫീസര്‍: റഫീഖ് പട്ടിലത്ത്, ലയണ്‍സ് ടെയ്മര്‍: ഫൈസല്‍ റിയല്‍, ടെയില്‍ ട്വിസ്റ്റര്‍: നിസാര്‍ ഗ്രാന്‍ഡ് ഒപ്റ്റിക്കല്‍സ് എന്നിവരും സ്ഥാനമേല്‍ക്കും.

ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ഗോപി , ഡിസ്ട്രിക്ട് സെക്രട്ടറി മധുസൂദനന്‍, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ശ്രീകണ്ഠന്‍ കെ.എന്‍., സോണ്‍ ചെയര്‍പേഴ്‌സണ്‍ പി. മധുകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും ശ്രീകുമാര്‍ പള്ളഞ്ചി നന്ദിയും പറയും.

 

error: Content is protected !!