കാസര്‍കോട് റവന്യൂ ജില്ലാ ടി.ടി.ഐ. കലോത്സവം: സംഘാടകസമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട് കാസര്‍കോട് റവന്യൂജില്ലാ ടി.ടി.ഐ. കലോത്സവം ആഗസ്റ്റ് 10, 11 തീയതികളില്‍ പടന്നക്കാട് എസ് എന്‍ . ഐ . ടി . ഇ യില്‍ വെച്ച് നടക്കും. മേള വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരണം നടന്നു.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി. വി. രമേശന്‍ യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാസര്‍കോട് ഡി.ഡി.ഇ. പി. വി. റഫീഖ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ അബ്ദുള്ള പടന്നക്കാട്,ലിസി ജേക്കബ്, സ്‌കൂള്‍ മാനേജര്‍ കെ. വി. പ്രസാദ്, കാഞ്ഞങ്ങാട് ഡി.ഇ.ഒ. റോഹിന്‍ രാജ്, കെ. എ. എസ്. ഡയറ്റ് പ്രിന്‍സിപ്പാള്‍ രഘുറാം ഭട്ട്, ഹോസ്ദുര്‍ഗ് എ. ഇ. ഒ. സുരേന്ദ്രന്‍ മീലിയാട്ട് ,പിടിഎ പ്രസിഡന്റ് വിനോദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എസ്. എന്‍. ഐ. ടി. ഇ. പ്രിന്‍സിപ്പാള്‍ കെ. വി.ലത സ്വാഗതവും എസ്. എന്‍. ഐ. ടി. ഇ സീനിയര്‍ അസിസ്റ്റന്റ് സി എം. സുരേഷ് കുമാര്‍ നന്ദി പറഞ്ഞു.
കാസര്‍കോട് എം.പി, എംഎല്‍എമാര്‍ , രക്ഷാധികാരികള്‍ ആക്കികൊണ്ട് 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.
വി.വി. രമേശന്‍
(ചെയര്‍മാന്‍),കാസര്‍കോട്
ഡി. ഡി. ഇ. പി.വി. റഫീഖ് (ജനറല്‍ കണ്‍വീനര്‍).

 

error: Content is protected !!