കാഞ്ഞങ്ങാട്: ലോകത്ത് പലയിടങ്ങളിലായി കടലില്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ജില്ലയിലെ കപ്പല്‍ ജീവനക്കാരു ടെ കുടുംബങ്ങളില്‍ ആശങ്ക. ഞായറാഴ്ചയാണ് വെള്ളരിക്കുണ്ടിലെ അഖില്‍ ജോയന് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കപ്പല്‍ ജിവനക്കരനായി മരണമഞ്ഞത്. ഉ ക്രൈയിനോടും റഷ്യയോടും ചേര്‍ന്ന് നില്ക്കുന്ന കരിങ്കടലിലാണ് ഗോള്‍ഡന്‍ ലിയോ എന്ന കപ്പലുണ്ടായിരുന്നത്. അവിടെ നടന്ന റഷ്യന്‍ മിസൈല്‍ ആക്രമണത്തിലാണ് അഖില്‍ മരണമടയുന്നത്. നാട്ടില്‍ തിങ്കളാഴ്ച മരണ വിവരം അറിഞ്ഞതെങ്കിലും അപകടം ജുലായ് 19ന് ഞായര്‍ നടന്ന് കഴിഞ്ഞിരുന്നു. ഉ ക്രൈയിന്‍ മാധ്യമങ്ങളില്‍ കപ്പലിലെ മി സൈല്‍ ആക്രമണ ത്തെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഞായറാഴ്ചയാണ് ഇന്ത്യന്‍ നാവികരടക്കമുള്ളവര്‍ മരണമടഞ്ഞ് എന്ന രീതിയില്‍ അവരുടെ കുടുംബങ്ങളി ലേക്ക് കപ്പല്‍ കമ്പനി അധികൃതര്‍ കാര്യങ്ങളറിയിക്കുന്നത്.ഉക്രൈയിന് തീരത്ത് മാത്രം ജു ലൈയില്‍ 183 കപ്പലുകള്‍ ഡ്രോണ്‍ ആക്രമണത്തിനിരയായതായി ഉ ക്രൈയിന്‍ ഡ്രോണ്‍ മേധാവിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കരിങ്കടലിലും അ സോവ് കടലിലുമാണ് ഇങ്ങ നെ ആക്രമങ്ങള്‍ കൂടുന്നത്. എന്നാല്‍ ഇതൊന്നും പുറം ലോകം പോലും കാര്യമായി അറിയുന്നില്ല. ഇന്ത്യകാര് അടക്കം നിരവധി നാവികരാണ് ഇത്തരം കപ്പലുകളിലുള്ളത്. മിക്കവാറും ഗാര് ഗോ കപ്പലുകളാണ് ഇത്തരത്തില്‍ ആക്രമണങ്ങള്‍ക്കിരയാവുന്നത്. മര്‍ച്ചന്റ് നേവിക്കാരായ പോകുന്ന മലയാളികളടക്കമുള്ളവരുടെ നിലവിലുള്ള ജോലി സ്ഥലങ്ങളടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശേഖരി ക്കേണ്ടിയിരിക്കുന്നു. കുടാതെ ഗൂഗുളില്‍ വെസല്‍ ഫൈന്റര്‍ അടക്കമുള്ള ചരക്ക് കപ്പലുകളുടെ ദിശ അറിയാവുന്ന വഴികളും പ്ര യോജനപ്പെടു ത്തേണ്ടിയിരിക്കുന്നു.
