മാവുങ്കാലിന്റെ ശ്രീരാമ സേവ സമിതി സത്സംഗം വാല്മീകി രാമയണ പാരായണ യജ്ഞത്തിന് നിര്‍ഭരമായ തുടക്കം; തന്ത്രിവര്യനും സമിതി സംയോജകനുമായ ബ്രഹ്‌മശ്രീ എടമന ഈശ്വരന്‍ തന്ത്രികള്‍ ദീപ പ്രജ്വലനം നടത്തി

മാവുങ്കാല്‍:ഇതിഹാസ കാവ്യഗ്രന്ഥമായ വാല്മീകി രാമായണ പാരായണ യജ്ഞത്തിനും അനുബന്ധ പ്രഭാഷണ പരിപാടികള്‍ക്കും മാവുങ്കാല്‍ ശ്രീരാമക്ഷേത്തില്‍ കര്‍ക്കിടക മാസ പരിപാടികളോടെ ഭക്ത്യാദരമായ തുടക്കം.
ശ്രീരാമക്ഷേത്ര തന്ത്രിവര്യനും സമിതിയുടെ സംയോജകനുമായ ബ്രഹ്‌മശ്രീ എടമന ഇശ്വരന്‍ തന്ത്രികള്‍ ദീപ പ്രജ്വലനം നടത്തി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് സമാരഭം കുറിച്ചു.
തുടര്‍ന്ന് സമിതി അംഗങ്ങള്‍ രാമയണം മാഹാല്‍മ്യം മുതലുളള സര്‍ഗ്ഗങ്ങള്‍ വായിച്ചു സമര്‍പ്പിച്ചു.
സംസ്‌കൃത പണ്ഡിതനും ഭാഗവതാചാര്യനുമായ ബ്രഹ്‌മശ്രീ ടി.കെ.രാധാകൃഷ്ണന്‍ നമ്പൂതിരി ആദ്ധ്യാത്മിക രാമായണത്തെ അധികരിച്ച് പ്രഭാഷണം നടത്തി. വിഷ്ണു സഹസ്രനാമ പാരായണവും നടന്നു.
ചടങ്ങിള്‍ വെച്ച് കാഞ്ഞങ്ങാട്ടെ പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ:എ.സി.പത്മനാഭനെ എടമന ഈശ്വരന്‍ തന്ത്രിയും ഹരിഹരന്‍ നമ്പ്യാരും ചേര്‍ന്ന് ആദരിച്ചു. പ്രഭാഷകന്‍ ടി.പി.രാധാകൃഷ്ണന്‍ നമ്പൂതിരിയെയും ആദരിച്ചു.
ശ്രീരാമ സേവാസമിതി സത്സംഗം മാവുങ്കാലിന്റെ അംഗങ്ങളും ഭാരവാഹികളും നാട്ടുകാരും പരിപാടിയില്‍ സംബന്ധിച്ചു.

ഒരു വര്‍ഷകാലം തുടരുന്ന വാല്മീകി രാമായണ യജ്ഞം എല്ലാ മലയാള മാസവും ആദ്യത്തെ ബുധനാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പി.പി.രാധിക ടീച്ചര്‍, സുമ രാഘവന്‍,രുഗ്മിണി ദാമോദരന്‍, രാജേശ്വരി അമ്മ,ഹരിഹരന്‍ നമ്പ്യാര്‍,പഞ്ചായത്ത് അംഗം സജി കുന്നുമ്മല്‍,ചന്ദ്രശേഖരന്‍ തൈകടപ്പുറം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

error: Content is protected !!