സ്വപ്നങ്ങള്‍ പാതിവഴിയിലാക്കി അഖില്‍ ജോയല്‍ മടങ്ങി

കാഞ്ഞങ്ങാട്: ഉക്രെയ്‌നിലെ ഒഡേസ തീരത്ത് റഷ്യന്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി വാളിപ്ലാക്കല്‍ അഖില്‍ ജോയല്‍ (26)ന്റെ വിയോഗം മലയോര മേഖലയെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി.
കായിക കരുത്തിന്റെ പ്രതീകമായിരുന്ന അഖിലിന്റെ വിയോഗം ആര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല.സ്‌കൂള്‍ മുതല്‍ കായിക രംഗത്തെ തിളങ്ങുന്ന നക്ഷത്രമായിരുന്നു അഖില്‍. മത്സരമേതായാലും മുന്നില്‍ അഖിലിന്റെ പേരുണ്ടാകും. വെള്ളരിക്കുണ്ട് സെന്റ് ജൂഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരിക്കെ, മടിക്കൈ കാലിച്ചാംപൊതിയില്‍ നടന്ന സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയ്ക്കായി സ്വര്‍ണം നേടി. അതിന്റെ തുടര്‍ച്ചയായി 2016-ല്‍ മഹാരാഷ്ട്രയില്‍ നടന്ന ദേശീയ അണ്ടര്‍ 17 വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനൊപ്പം സ്വര്‍ണം കരസ്ഥമാക്കി.
വടംവലിക്ക് പുറമെ വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ജാവലിന്‍ ത്രോ, ഷോട്ട്പുട്ട്, ഓട്ടം… ഏതു കളിയിലും മികവ് തെളിയിച്ച അഖില്‍ റോപ് പുള്ളിംഗില്‍ വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ കൂടിയായിരുന്നു. റോപ് പുള്‍അപ്പില്‍ 30 സെക്കന്‍ഡില്‍ 25 തവണ ചെയ്ത് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടംപിടിച്ചു. 30 സെക്കന്‍ ഡില്‍ 20 തവണ പുള്‍അപ് ചെയ്ത് അഖില്‍തന്നെ സ്ഥാപിച്ച റെക്കോര്‍ഡ് 21 പുള്‍അപ്പുമായി മറ്റൊരാള്‍ തി രുത്തി. ഇതിനു പിന്നാലെയാണ് 2023 ജൂണ്‍ 29ന് അഖില്‍ വീണ്ടും റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
എന്‍ സി സി മാസ്റ്ററായ അഖിലിന്റെ സ്വപ്നം കായിക ശേഷിയിലൂടെ രാജ്യസേവ ചെയ്യുക എന്നതായിരുന്ന
ആ സ്വപ്നമാണ് 19-ാം വയസ്സില്‍ അഖിലിനെ ചെന്നൈയിലെ
എത്തിച്ചത്.
മറൈന്‍ എന്‍ജിനീയറിങ് ഉയര്‍ന്ന മാര്‍ ക്കോടെ പാസായി. അതിനു ശേഷമാണ് മര്‍ച്ചന്റ്‌റ് നേവിയില്‍ ചേര്‍ന്നത്. കഴിഞ്ഞ 4 വര്‍ഷമായി
ജോലിയില്‍ പ്രവേശിച്ചത്.
രണ്ടുമാസം മുന്‍പ് അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ഇടുക്കി സ്വദേശിനിയായ യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചിരു ന്നു. മേയ് 24ന് ആയിരുന്നു വിവാഹ നിശ്ചയം. അടുത്ത ഏപ്രിലില്‍ അവധിക്കു വരു മ്പോള്‍ വിവാഹം നടത്താനായിരുന്നു തീരുമാനം.
‘അടുത്ത വരവ് കല്യാണത്തിന്’ എന്ന് കൂട്ടുകാരോട് പറഞ്ഞാണ് ജോലിസ്ഥലത്തേക്ക് പോയത്.
എന്നാല്‍ അടുത്ത വരവ് ഇനി ഉണ്ടാകില്ല. ഭക്ഷ്യധാന്യം കയറ്റിയ ‘ഗോള്‍ഡന്‍ ലിയോ’ എന്ന ചരക്ക് കപ്പലിന് നേരെ റഷ്യന്‍ മിസൈല്‍ പതിച്ചപ്പോള്‍ 17 പേരില്‍ ഒരാളായി അഖിലും യാത്രയായി.
ചിറ്റാരിക്കാലില്‍ ഹാര്‍ഡ്വെയര്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജോയനും
പോസ്റ്റ് ഓഫീസ് കളക്ഷന്‍ ഏജന്റ് സാലിയും
വളരെ കഷ്ടപ്പെട്ടാണ് ഏക മകനായ അഖിലിനെ പഠിപ്പിച്ചത്.
മകന് ജോലി ലഭിച്ചതിനുശേഷമാ ണ് സ്വന്തമായി വീട് നിര്‍മിച്ചത്.
ഗോള്‍ഡന്‍ ലിയോ കപ്പലിലെ ചീഫ് ഓഫിസറായിരുന്നു അഖില്‍.
സ്വകാര്യ സ്ഥാപന ത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ജോയന്‍ അമ്മ സാലി പരപ്പ തപാല്‍ ഓഫിസില്‍ ആര്‍ഡി കലക്ഷന്‍ ഏജന്റാണ്.വെള്ളരിക്കുണ്ട് സെന്റ് ജൂ ഡ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അഖില്‍ പ്ലസ്ടുവരെ പഠിച്ചത്.
അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരനായി രുന്നു.
ഞായറാഴ്ച രാവിലെ പിതാവ് ജോയനെയും അമ്മയെയും ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു.
ഞായറാഴ്ച്ച
വൈകുന്നേരം ആറുമണിക്കും 7:30 നും ഇടയിലാണ് ഉക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം കരിങ്കടലില്‍ സിവില്‍ ചരക്കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് അഖില്‍ ജോയല്‍ഉള്‍പ്പെടെ പത്തു നാവികര്‍ കൊല്ലപ്പെട്ടത്.

 

error: Content is protected !!