കരിന്തളം: കനത്ത മഴയിലും കാറ്റിലും കിനാനൂര്‍ കരിന്തളം കാട്ടിപ്പൊയിലില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയും മകളും ചെറിയ പരിക്കുകളൊടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടിപ്പൊയിലിലെ കെ സി സുന്ദരന്റെ ഓട് വെച്ച വീട് പൂര്‍ണമായും നിലം പതിച്ചത്. വീടിനകത്ത് കുടുങ്ങി കിടക്കുകയായിരുന്ന സുന്ദരന്റെ ഭാര്യ മിനി, മകള്‍ ശ്രീനന്ദ എന്നിവരെ ഓടിയെത്തിയ അയല്‍വാസികളില്‍ ഒരാളായ മണി എന്ന രാധാകൃഷ്ണന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂഴ്ന്നു കയറി അതിസാഹസികമായി രക്ഷിക്കുകയായിരുന്നു. സെക്യൂരിറ്റി തൊഴിലാളിയായ സുന്ദരന്‍ ജോലി സ്ഥലത്തായിരുന്നു.
