*’ഹിസ്താര’ പ്രീമിയം ജ്വല്ലറി എക്‌സിബിഷന് തുടക്കം

കാസര്‍കോട്: പ്രീമിയം ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി ‘ഹിസ്താര’ പ്രീമിയം ജ്വല്ലറി എക്‌സിബിഷന്‍ കാസര്‍കോട് സിറ്റി ഗോള്‍ഡില്‍ ആരംഭിച്ചു. എക്സിബിഷനില്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത മനോഹരവും, വൈവിധ്യമാര്‍ന്ന പ്രീമിയം ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഒരുക്കിയിട്ടുണ്ട്. രണ്ടാഴ്ചയാണ് ഈ എക്‌സിബിഷന്റെ കാലാവധി. അപൂര്‍വ്വമായ ഡിസൈനിലുള്ള പ്രീമിയം ആഭരണങ്ങള്‍ കാണാനും സ്വന്തമാക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഒരുക്കുന്ന ഈ സുവര്‍ണ്ണാവസരത്തിലേക്ക് എല്ലാ ആഭരണ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സിറ്റി ഗോള്‍ഡ് അറിയിച്ചു.
എക്‌സിബിഷന്റെ ഭാഗമായി ആകര്‍ഷകമായ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി സിറ്റി ഗോള്‍ഡ് ഒരുക്കിയിരിക്കുന്നത്. ഡയമണ്ട് ആഭരണങ്ങള്‍ക്ക് ക്യാരറ്റിന് 12,000 രൂപ വരെ ഡിസ്‌കൗണ്ടും പ്രീമിയം സ്വര്‍ണ്ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 40% വരെ ഡിസ്‌കൗണ്ടും ഈ എക്‌സിബിഷനിലൂടെ ലഭിക്കുന്നതാണ്.
കാസര്‍കോട്ടെ പ്രദര്‍ശനത്തിന് പുറമെ, ജൂലൈ 17 മുതല്‍ ചെറുവത്തൂര്‍, ഉപ്പള, പുത്തൂര്‍ എന്നീ സിറ്റി ഗോള്‍ഡ് ഷോറൂമുകളിലും ഓഗസ്റ്റ് 1 മുതല്‍ മംഗലാപുരം ഷോറൂമിലും ഹിസ്താര പ്രീമിയം ജ്വല്ലറി എക്‌സിബിഷന്‍ ആരംഭിക്കുന്നതായിരിക്കും.

 

error: Content is protected !!