കാഞ്ഞങ്ങാട്: ശ്രീ ലളിതാസഹസ്രനാമ സമേത ശ്രീചക്ര നവാവരണ ഹോമം ഭക്തരുടെ മനസുകള്‍ക്ക് ദേവി ചൈത്യനത്തി നിറ ചാര്‍ത്ത് നല്‍കി. പെരിയ ഓം ശ്രീ മഠത്തിന്റെ മൂലക്ഷേത്രമായ ശ്രീശൈലം ദേവീക്ഷേത്രം
പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് അപൂര്‍വമായി നടക്കുന്നശ്രീ ലളിതാസഹസ്രനാമ സമേത ശ്രീചക്ര നവാവരണ ഹോമം നടന്നത്. രാവിലെ മുതല്‍ ആരംഭിച്ച ചടങ്ങുകള്‍ ഉച്ചക്ക് മഹാ പൂര്‍ണ്ണാഹുതിയോടെയാണ് സമാപിച്ചത്. ക്ഷേത്ര തന്ത്രിയും അഖണ്ഡ ഭാരത സനാതന സന്ധസമിതി ദേശീയ അദ്ധ്യക്ഷനുമായ ഓം ശ്രീ മഠത്തിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതിയുടെയും ഓം ശ്രീ മഠാധിപതി മാതാശ്രീ ഓം ശ്രീ ശിവജ്ഞാന മയീ സരസ്വതിയുടെയും കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. നൂറിലധികം ഭക്തജനങ്ങള്‍ സംബന്ധിച്ചു.
സാമൂഹ്യ മാധ്യമത്തിലെ സംഗീത തരംഗമായ പാട്ട് വീട് കുടുംബത്തിന്റെ ഗാനാഞ്ജലി,170 മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്ത് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ റെമോന പീരേര മംഗലാപുരം, കുമാരി പൂജാലക്ഷമി പുല്ലൂര്‍. എന്നിവരുടെ നൃത്തസേവയും നടന്നു. വൈകിട്ട് നിറമാലയോട് കൂടി പ്രതിഷ്ഠ ചടങ്ങുകള്‍ സമാപിച്ചു. ആത്മീയ രംഗത്തെ സമുന്നതരായ അഖണ്ഡ ഭാരത സനാത സന്ത്‌സമിതി ദേശീയ ട്രഷറര്‍ കന്യാന ശ്രീ മഹാബലേശ്വര സരസ്വതി സ്വാമിജി. സന്ത്‌സമിതി ദേശീയ ഉപാധ്യക്ഷനും കുശാല്‍നഗര മഞ്ജുനാഥ ക്ഷേത്രം രാജേഷ് നാഥ് ഗുരുജി ,സന്ത്‌സമിതി ദേശീയ ജനറല്‍ സെക്രട്ടറി ഹരിഹര തപസ്യ സംസ്ഥാന അധ്യക്ഷ ശ്രീ കവിരാജ് ഗുരുജി, സന്ത്‌സമിതിസമിതി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി സ്വാമി നിശ്ചല നിരഞ്ജന ,ദേശീയ കേന്ദ്ര സ്വാമിജി സന്ത് സമിതി കേരള പ്രദേശ് അധ്യക്ഷന്‍ വിശ്വ ബ്രഹ്‌മപീഠം ജഗദ്ഗുരു ശ്രീ ദണ്ഡിസ്വാമി, സാധുകൃഷ്ണാനന്ദ സരസ്വതി , സന്താസമിതി കര്‍ണാടക സംസ്ഥാന സെക്രട്ടറി ചിക്കമംഗ്ലൂര്‍ കഡൂര്‍ ശ്രീഭദ്ര രാജ് സ്വാമിജി , സന്ത് സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ സുന്ദരേശ്വരാനന്ദ ഗിരി സരസ്വതി സ്വാമിജി , ശ്രീ രാമഭദ്രാനന്ദ സരസ്വതി
സ്വാമിജി എന്നീ സ്വാമിമാര്‍ പ്രതിഷ്ഠാദിന ചടങ്ങില്‍ പങ്കെടുത്ത് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി.
