ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിരമിച്ചവരുടെ കൂട്ടയ്മയായ ഒരുമ സമാഗമം നടത്തി

കാഞ്ഞങ്ങാട് : ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിരമിച്ചവരുടെ കൂട്ടയ്മയായ ഒരുമ സമാഗമം 2026 കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ ചേര്‍ന്നു. ജനാര്‍ദ്ദനന്‍ നായര്‍ കോടോത്ത് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സ്‌ക്കൂളില്‍ നിന്ന് വിരമിച്ച മുരളീധരന്‍ .പി ,സുരേഖ ബേബി , സുജാത. കെ , ഗീത വി.കെ എന്നിവരെ കൂട്ടായ്മയിലേക്ക് മുന്‍പ് വിരമിച്ച 35 ഓളം അധ്യാപകര്‍ ചേര്‍ന്ന് സ്വീകരിച്ചു. രഘുനാഥന്‍ കെ.വി., മണികണ്ഠദാസ് ,മധുസൂദനന്‍ ഈ വി , പ്രമോദ് കുമാര്‍ , വാസുദേവന്‍ നമ്പൂതിരി , ഗീത പി കെ ,രാധ. കെ, രാജേന്ദ്രന്‍ എം , ശശിധരന്‍, അനില്‍ കുമാര്‍ , വിഷ്ണു , അഹല്യ , ഇന്ദിര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ ഒരുമ സമാഗമത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ശ്രീമതി മേരി ടീച്ചര്‍ക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു . ലോഗോ രൂപ കല്പന ചെയ്തത് പി. രതീഷ് കുമാര്‍ മാസ്റ്റര്‍ ആയിരുന്നു . കരിച്ചേരി രാജേന്ദ്രന്‍ നായര്‍ സ്വാഗതവും രതീഷ് കുമാര്‍ .പി നന്ദിയും പറഞ്ഞു

 

error: Content is protected !!