ചുള്ളിക്കര : പ്രതിസന്ധികള്‍ നിരവധി ഉണ്ടായിട്ടും അതിനെയൊക്കെ തരണം ചെയ്ത് കഴിഞ്ഞ 20വര്‍ഷമായി സ്ത്രീ ശാക്തീകരണം എന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ ജനശ്രീ സുസ്ഥിര മിഷ്യന്റെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് സാധിച്ചുയെന്ന് ഉദുമ എംഎല്‍എ നീലകണ്ഠന്‍. ജനശ്രി കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജനശ്രി ജില്ലാ ചെയര്‍മാനും കൂടിയായ എം എല്‍ എ..ഇനിയും സ്ത്രീകളുടെ ഉന്നമനത്തിനായി ജനശ്രീ മുഖേന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എല്‍എക്ക് ജനശ്രീ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി വക ഉപഹാരം നല്‍കി ആദരിച്ചു. ബ്ലോക്ക് ചെയര്‍മാന്‍ വി. വിനോദ് കുമാര്‍ അധ്യക്ഷനായി. ജനശ്രി സംസ്ഥാന സമിതി അംഗം കുഞ്ഞമ്പു നമ്പ്യാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രാജീവന്‍ നമ്പ്യാര്‍ സംഘടനതല വിശദീകരണം നടത്തി.തുടര്‍ന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി. കെ. നാരായണന്‍, കുഞ്ഞമ്പു. വി, കുഞ്ഞുമോന്‍ ജോര്‍ജ് എന്നിവരെ ജില്ലാ ചെയര്‍മാന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍, ജനശ്രി സംസ്ഥാന കമ്മിറ്റി അംഗം ചന്തുക്കുട്ടി പൊഴുതല, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോസ് മാത്യു, സുരേഷ് മോനാച്ച , ടി. കെ നാരായണന്‍,കുഞ്ഞമ്പു.വി, കുഞ്ഞുമോന്‍ ജോര്‍ജ്, മണ്ഡലം ചെയര്‍മാന്‍ മാരായ എം ജയകുമാര്‍, ബാബു ചേമ്പേന, സതീശന്‍ പരക്കാട്ടില്‍ അജാനൂര്‍, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എന്‍ വി .ബാലചന്ദ്രന്‍, വി. മാലതി, ടി ഒ .തോമസ് , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‌പേഴ്‌സന്‍ പി. ഗീത, പഞ്ചായത്ത് മെമ്പര്‍മാരായ സജിതാ ശ്രീകുമാര്‍, ജോളി ജോസഫ് , ആന്‍സി ജോസഫ്, രേഖാ സി , പി. എ.വാസു എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി ടി.ജി. രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും കോടോം ബേളൂര്‍ മണ്ഡലം ചെയര്‍മാന്‍ വിനോദ് ജോസഫ് നന്ദിയും പറഞ്ഞു.
