കാഞ്ഞങ്ങാട്:രണ്ട് കൊമ്പുകള്‍ ഉള്ള ഗണപതിയുടെ നൂതന പ്രതിഷ്ഠ നടന്ന ജനകീയ കൂട്ടായ്മയിലുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ മടിക്കൈ കിക്കാം കോട്ട് നൂഞ്ഞിയില്‍ ഗണപതിയാര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അരവത്ത് പത്മനാഭ തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിയുടെ നിറവില്‍ വിവിധ ചടങ്ങുകളുടെ നടന്നു. ഉത്സവത്തിന്റെ ഭാഗമായി ബ്രഹ്മശ്രീ സൂര്യ കാലടി പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്ണികത്വത്തില് ക്ഷേത്രങ്ങളില്‍ അപൂര്‍വമായി നടക്കുന്ന സൂര്യ കാലടി ഗണപതി ഹോമംനടന്നു. 6 മണിക്കൂര്‍ നീണ്ടുനിന്ന ഹോമത്തില്‍ നാടിന്റെ നാനാഭാഗങ്ങളിലുള്ള നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. അലങ്കാരപൂജ, ദന്ത സമര്‍പ്പണം, നാളികേരം മുടക്കല്‍,ദീപാരാധന, വിവിധ ഭജന സംഘങ്ങളുടെ ഭജന,അന്നദാനം തുടങ്ങിയ നിരവധി ചടങ്ങുകള്‍ ഉത്സവത്തിന്റെ ഭാഗമായി നടന്നു.
