ജൂലൈ 10 അവകാശ ദിനം അംഗന്‍വാടി ജീവനക്കാര്‍ കരിദിനമായി ആചരിച്ചു; കാഞ്ഞങ്ങാട് മുഖ്യ തപാല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സിഐടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:- ജൂലൈ 10 അവകാശ ദിനം അംഗന്‍വാടി ഹെല്‍പ്പേഴ്‌സ്& വര്‍ക്കേഴ്‌സ് അസോസിയേഷന്‍( സിഐടിയു) കരിദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക നിയമപരമായ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുക, സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മുഖ്യ തപാല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നിരവധി ആളുകള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് മുഖ്യ തപാല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സിഐടിയു ജില്ലാ പ്രസിഡണ്ട് വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പി പി രാധാമണി അധ്യക്ഷത വഹിച്ചു. കെ വി രാഗിണി, എന്‍ ടി ലക്ഷ്മി, ഷോജ വിജയന്‍, വി സാവിത്രി, വി ഉഷ കെ ഭാര്‍ഗവി എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി വസന്തകുമാരി സ്വാഗതം പറഞ്ഞു

 

error: Content is protected !!