കാസര്‍കോട് : പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പേരില്‍ നിര്‍മ്മാണ സാമഗ്രികള്‍ക്ക് 30 മുതല്‍ 70 ശതമാനം വരെ വില വര്‍ദ്ധനവ് ഉണ്ടായത് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയെ സരമായി ബാധിച്ചത് കാരണം ജില്ലയിലെ നിര്‍മ്മാണ സാമഗ്രികളുടെ വിതരണക്കാര്‍ പലരും വലിയ ദുരിതത്തിലാണ് എന്നും, യുദ്ധത്തിന്റെ മറവില്‍ കൂട്ടിയ വില പിന്‍വലിച്ച് പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ബില്‍ഡിങ് മെറ്റിരിയല്‍ ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷന് (ബി എം ഡി എ) കാസര്‍കോട് ജില്ല പ്രഥമ സമ്മേളനം ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഷംസുദ്ധീന് മലബാര്‍ അധ്യക്ഷത വഹിച്ചു. യദുകുമാര്‍ കാര്‍ത്തികേയം വൈ. എ സ്വാഗതവും നിഷാന്ത് നെക്സസ് നന്ദിയും പറഞ്ഞു. യോഗത്തില്‍ എ കെ. ഡി എ ജില്ലാപ്രസിഡന്റ് ശശിധരന്, കെ.ഇ ടി എ ജില്ലാപ്രസിഡന്റ് സിദ്ധിഖ് മിഹ്റാജ് എന്നിവര്‍ സംസാരിച്ചു. പുരുഷോത്തമന് വോള്ട്ടോലൈന് റിപ്പോര്‍ട്ടും വിജയകുമാര്‍ വൈ. വി സംഘടനയുടെ പ്രവര്‍ത്തന ബൈലോയും അവതരിപ്പിച്ചു. ഷംസുദ്ധീന് മലബാര്‍ (പ്രസിഡന്റ് ), പുരുഷോത്തമന് വോള്ട്ടോലൈന് (സെക്രട്ടറി) യദുകുമാര്‍ കാര്‍ത്തികേയം വൈ. എ (ഖജാന്‍ജി ) എന്നിവരെ സംഘടന ഭാരവാഹികളായി യോഗം തെരഞ്ഞെടുത്തു.
