ദേശീയ പാതാ സമരത്തിന്റെ നൂറ് ദിനങ്ങള്‍

സന്തോഷ് ഒഴിഞ്ഞ വളപ്പ്

ഐതിഹാസിക സമര ജ്വാലയുടെ അഗ്‌നി പന്ഥാവില്‍ കരുത്തേകിനില്‍ക്കുകയാണ് നീലേശ്വരം മാര്‍ക്കറ്റ് ആകാശ പാതാ സമരം സാംസ്‌കാരിക നഗരത്തിന്റെ ജീവിതത്തിന്റെ എല്ലാകൈവഴികളില്‍ നിന്നും പോരാട്ടത്തിന്റെ ശംഖനാദം അലയൊലികളാക്കാന്‍ ആകാശ പാതാ സമരത്തിന് ഇതിനകം സാധിച്ചിരിക്കുന്നു എന്നത് നിസ്സാര കാര്യമല്ല. സമയാകാശങ്ങളില്‍ അമാന്തിച്ചതിനു ള്ള പ്രായശ്ചിത്തം പോലെ വൈകാതെ തിരിച്ചറിവിന്റെ ശബ്ദ ഘോഷത്തിലെത്താന്‍ ഈ പോരാട്ടത്തിന് സാധിച്ചിരിക്കുന്നു ദേശീയ പാത 66 ല്‍ നീലേശ്വരം നെടുങ്കണ്ട മുതല്‍ കരുവാച്ചേരിവരെ മണ്‍ മതിലിന് പകരം തൂണുകളോട് കൂടിയ ആകാശ പാത്ര വേണമെന്ന ന്യായമായ ആവശ്യമുയര്‍ത്തി ഒരു ജനത നടത്തിയ ജനകീയ സമരം നൂറുദിനം കടന്നിരിക്കുന്നു എന്നത് ചരിത്രപരമായ നേട്ടമാണ്. നാടിനെ രണ്ടായി വിഭജിക്കപ്പെട്ട വലിയ മണ്‍മതില്‍ വേണ്ടത്ര പരിസ്ഥിതി പഠനങ്ങള്‍ ഇല്ലാതെയാണെന്ന് ആര്‍ക്കും പറയാനാകും. നീലേശ്വരത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണ്ണമായും നിഷേധിക്കപ്പെടുന്ന അപരവത്ക്കരണമാണ് ഇവിടെ നടന്നത്. കോലത്തുനാടിന്റെ രാജ പാരമ്പര്യം ഒന്നൊന്നായി പടിയിറങ്ങിപ്പോയ വാണിജ്യ ചരിത്രം ദുരിതമായി കാണാം എല്ലാത്തരം റോഡുവികസനവും വേണ്ട സന്ദര്‍ഭത്തില്‍ ഇല്ലാത്തതിന്റെ ഫലമായി കച്ചവടരംഗത്തെ നീലകണ്‌ഠേശ്വര മേല്‍ക്കോയ്മ കാഞ്ഞിരങ്ങാട്ടേക്ക് അഥവാ കാഞ്ഞങ്ങാട്ടേക്ക് വഴി മാറിയിട്ട് കാലമേറെയായി സ്മാരകശിലകള്‍ പോലെ പഴമയുടെ ചില തുടിപ്പുകളായ ഏതാനും കച്ചവട തുടര്‍ച്ചകളെ ഇന്ന് നീലേശ്വരത്തുള്ളൂ. മെയിന്‍ ബസാറിലെ റോഡുകളുടെ വികസന രാഹിത്യം റോഡപകടങ്ങളും കച്ചവട നഷ്ടങ്ങളും ദുരിതമായി ഇവിടെ പെയ്തിറങ്ങുന്നു. കുട്ടികളുടെ സുരക്ഷ ഭീഷണിയില്‍ എ.യു. പി. സ്‌കൂളിന് തൊട്ടടുത്ത് കൂറ്റന്‍ മണ്‍മതില്‍ വരുന്നത് പിഞ്ചുകുട്ടികളുടെ പഠനത്തെയും സുരക്ഷിതമായയാത്രയെയുമാണ് ബാധിക്കുക സ്വാഭാവിക നീരൊഴുക്ക് നഷ്ടപ്പെടുത്തി പണിയുന്ന മണ്‍പാത മഴക്കാലത്ത് വെള്ളക്കെട്ടിന് കാരണമാകുന്നു. അടുത്ത ദിവസങ്ങളില്‍ അശാസ്ത്രീയമായി ഇവിടെ പണിത ഓവുചാല്‍ വലിയ വെള്ളക്കെട്ട് തീര്‍ത്തത് വലിയ വാര്‍ത്തയായതാണ്. ദേശീയ പാത അലൈന്റ്‌മെന്റ് വരുന്നകാലത്ത് തദ്ദേശസ്ഥാപനങ്ങളോട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അഭിപ്രായങ്ങള്‍ തേടിയിരുന്നു എന്നാണ് ദേശീയപാതാ അതോറിറ്റിയുടെ മറുവാദം എന്നതും മാഞ്ഞു തേഞ്ഞു പോകാത്ത ആക്ഷേപങ്ങളാണ്. ഭാവി ഘാതകരായി ദേശീയ പാതാവികസനം വരുമെന്ന് തിരിച്ചറിയാതെ പോയ തദ്ദേശ അധികൃതരുടെ ദൂരക്കാഴ്ചയില്ലായ്മയും ചോദ്യം ചെയ്യപ്പെടാതിരിക്കുന്നില്ല. മറുവാദവും ആരോപണങ്ങളും 80 ശതമാനം പൂര്‍ത്തിയായ മണ്‍പാത നീക്കി ഇനി ആകാശപാത യാഥാര്‍ത്ഥ്യമാകുമോ എന്ന് സമരവിരുദ്ധ വാദക്കാരുമുണ്ട്. പക്ഷെ എല്ലാ വര്‍ണ്ണ വര്‍ഗ്ഗവ്യത്യാസങ്ങളും മാറ്റിവെച്ച് ഹൃദയ ശബ്ദത്തില്‍ നീലേശ്വരത്തെ ജനത നടത്തുന്ന സമരം അത്രയും ശക്തമാണ്. അതിന് വിജയത്തിലെ ഞാന്‍ അധികനാള്‍ വേണ്ടി വരില്ല എന്നതാണ് ഒരു യാഥാര്‍ത്ഥ്യം സമരത്തിന്റെ മഴവില്‍ പോരാട്ടങ്ങളില്‍ രണ്ട് സമരപന്തല്‍ ഉണ്ടായതും വലിയേട്ടന്‍ ചെറിയേട്ടന്‍ മൂപ്പിളമ തര്‍ക്കങ്ങള്‍ ഉണ്ടായതും തീര്‍ത്തും ഒഴിവാക്കേണ്ടതായിരുന്നു. കര്‍മ്മസമിതിയും ജനകീയ സമിതിയും ലക്ഷ്യംവയ്ക്കുന്നത് നീലേശ്വരത്ത് ആകാശപാതയാണ്. അപ്പോള്‍ ഒരൊറ്റ സമരപന്തല്‍ മതിയാവില്ലെ എന്നാണ് നീലേശ്വരത്തെ
സ്‌നേഹിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും അഭിപ്രായപ്പെടുന്നത്. എന്തൊക്കെ പറഞ്ഞാലും ആരൊക്കെ എതിര്‍ത്താലും മണ്‍പാത വിരുദ്ധ ആകാശ പാതാ അനുകൂല പോരാട്ടം മധുരകൂജനമായി ജനപിന്തുണയാര്‍ജ്ജിച്ച് കഴിഞ്ഞു. ഇന്ദ്രപ്രസ്ഥത്തിലെ അധികാര ഇടനാഴികള്‍ക്ക് ഈ മഹാസമരം ഏറെക്കാലം കണ്ടില്ലെന്ന് നടിക്കാനാവില്ല. അതിഭീതി പരത്തി മാര്‍ക്കറ്റിലെ വികസന സാധ്യതകളെ ഇരുളില്‍ തള്ളുന്ന ദേശീയപാതാ വികലവികസനം ദേശീയ പാതകള്‍ തകര്‍ന്ന് നാറാണക്കല്ല് കണ്ടത് വലിയയാഥാത്ഥ്യമായിരുന്നുവല്ലോ? ആരെയും അട്ടിമറിക്കാനല്ല മാളിക തട്ടിനിരത്താനല്ല കിടന്ന മണ്ണില്‍ ഇത്തിരി നേരം ജീവിക്കാനുള്ള ഒരു ജനതയുടെ ഐതിഹാസിക പോരാട്ടത്തെ അങ്ങിനെ അടിച്ചമര്‍ത്താനാവില്ല. വേണം നീലേശ്വരത്ത് ആകാശപാത ജനകീയ സമരം നൂറാം ദിനവും പിന്നിടുമ്പോള്‍ പോരാട്ടവീര്യം തെല്ലും കുറയുന്നില്ല. അത് പതിന്‍മടങ്ങ് ശക്തിയാര്‍ജ്ജിക്കുകയാണ്. ഒരു നാടിന്റെ ഭാവി ശോഭനമാക്കുന്ന ഈ സമരജ്വാലയെ നെഞ്ചിലേറ്റി വിജയം വരെ നമുക്ക് പോരാടണം.

 

error: Content is protected !!