കൊത്തിക്കാല്‍ മുഹിയിദ്ദീന്‍ ജമാഅത്തിന്റെയും ക്രസന്റ് യുണൈറ്റഡ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് നേതൃത്വത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കൊത്തിക്കാല്‍ മുഹിയിദ്ദീന്‍ ജമാഅത്തിന്റെയും ക്രസന്റ് യുണൈറ്റഡ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നടക്കുന്ന നന്‍മയും ജാഗ്രതയും വളര്‍ത്തുക എന്ന പ്രമേയത്തിലൂടെ ഓപ്പറേഷന്‍ തൂഫാന്‍ ബോധവല്‍ക്കരണ പരിപാടി മദ്രസ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യുറോ നോര്‍തേണ്‍ റേഞ്ച് പോലീസ് സൂപ്രണ്ട് ബാലകൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു. ലൈഫ് സ്‌കില്‍ ടെയിനറും , ഹിപ്‌നോട്ടിസ്റ്റും ആയ ജാഫര്‍ മാസ്റ്റര്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ജമാഅത്ത് ഖത്തീബ് അല്‍ അമീന്‍ അസ്അദി ആ മുഖഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് ഹസ്സന്‍ ഹാജി കൊത്തിക്കാല്‍ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് രക്ഷാധികാരി ശിഹാബ് ഹസ്സന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വാര്‍ഡ് അംഗം നദീര്‍ കൊത്തിക്കാന്‍ പ്രസംഗിച്ചു. ക്ലബ്ബ് പ്രസിഡന്റ് നൗഷാദ് കൊത്തിക്കാല്‍ സ്വാഗതവും, ജമാഅത്ത് ട്രഷറര്‍ കപ്പണക്കാല്‍ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

 

error: Content is protected !!