എസ്. കെ. കുട്ടേട്ടന്‍ സേവാ സമിതി പടിഞ്ഞാറേക്കര -വെള്ളിക്കോത്ത് റോഡില്‍ സ്ഥാപിച്ച സോളാര്‍ സ്ട്രീറ്റ് ലൈറ്റ് നാടിന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: എസ്. കെ. കുട്ടേട്ടന്‍ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറേക്കര-വെള്ളിക്കോത്ത് കണ്ണികുളങ്ങര റോഡില്‍ സ്ഥാപിച്ച സോളാര്‍ സ്ട്രീറ്റ് ലൈറ്റിന്റെ സമര്‍പ്പണവും നടന്നു. കാഞ്ഞങ്ങാട് എസ്. എച്ച്.ഒ. സര്‍ക്കിള്‍ കെ. ദിനേശന്‍ നിര്‍വഹിച്ചു. സേവാ സമിതി പ്രസിഡന്റ് മധുസൂദനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു
വഴിയാത്രക്കാരുടെ രാത്രികാല യാത്ര കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവാ സമിതി ഈ ജനോപകാരപ്രദമായ പദ്ധതി നടപ്പാക്കിയത്. എന്‍ വി ബാലചന്ദ്രന്‍, എന്‍.വി. പങ്കജാക്ഷന്‍, എ.എം രഞ്ജിത്ത്, കെ.കെ. മധു, പി.രാജന്‍, കെ. അനില്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
ഖാലിദ് അറബികാടത്ത്, ശ്രീവിദ്യ, , ഗീതാ ബാബുരാജ്, അര്‍ജുന്‍ യോഗി,എസ്. കെ. കുട്ടേട്ടന്‍ സേവാ സമിതി ഭാരവാഹികളായ കെ.കെ.ബാബുരാജ്, ജയചന്ദ്രന്‍, മനോഹരന്‍, സുധാകരന്‍,മനീഷ് പൂറവങ്കര, ദീവിഷ്, മധു കുതിരുമ്മല്‍, വിജയന്‍,സതീശന്‍ കുതിരുമ്മല്‍, മോഹനന്‍,ഭാഗ്യരാജ്, ഭാഗ്യനാഥ്, പി.സതീശന്‍, രാഹുല്‍,ഭാസ്‌കരന്‍,ഹരികൃഷ്ണന്‍, എന്നിവരും പ്രദേശവാസികളും പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഇത്തരം ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഏറ്റെടുത്ത് നടപ്പാക്കുമെന്ന് സേവാ സമിതി ഭാരവാഹികള്‍ അറിയിച്ചു. ,സെക്രട്ടറി രാജീവന്‍ പടിഞ്ഞാറേക്കര,
സ്വാഗതവും മനീഷ് പുറവുങ്കര നന്ദിയും പറഞ്ഞു.

 

error: Content is protected !!