രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പടിയിറങ്ങിയ 1984- 85 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നാലു പതിറ്റാണ്ടിന് ശേഷം ഒത്തുകൂടി

നീലേശ്വരം: നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് പടിയിറങ്ങിയവര്‍ നാലു പതിറ്റാണ്ടിനു ശേഷം ഒത്തുകൂടി. സര്‍വീസില്‍ നിന്നും വിരമിച്ച സഹപാഠികളെ വരവേല്‍ക്കാനായിരുന്നു ഒത്തുകൂടല്‍. സ്‌കൂളിലെ 1984- 85 ബാച്ച് പൂര്‍വ്വ വി വിദ്യാര്‍ത്ഥി കൂട്ടായ്മയായ സഹപാഠിയിലെ അംഗങ്ങളായ വിവിധ സര്‍വീസുകളില്‍ നിന്നും വിരമിച്ച 14 പേരെയും സഹപാഠികളുടെ മക്കളില്‍ എസ്എസ്എല്‍സി , പ്ലസ് ടു വിജയികളായ ജീവന്‍ വിജയന്‍ , ടി സൂര്യദേവ് ,എം.അനിരുദ്ധ്, ആദിത്യ കൃഷ്ണ എന്നിവരെയുമാണ് ആദരിച്ചത് തൈക്കടപ്പുറം കെസ്റ്റ ബീച്ച് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മ പ്രസിഡന്റ് സേതു ബങ്കളത്തിന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ പി മിനിമോള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കെ.ജിഷ മുഖ്യാതിഥിയായി. ചിത്രകലചന്ദ്രന്‍ സംസാരിച്ചു.പി മധു സ്വാഗതവും സി കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

 

error: Content is protected !!