മംഗലംകളി അക്കാദമി ഫോര്‍ ട്രൈബ്‌സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും അനുമോദനവും നടന്നു

പെരിയ : മംഗലംകളി അക്കാദമി ഫോര്‍ ട്രൈബ്‌സിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗവും അനുമോദന പരിപാടിയും പെരിയ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. ബിന്ദു ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ഒ. കെ. പ്രഭാകരന്‍ അധ്യക്ഷനായി. തുടര്‍ന്ന് അക്കാദമി ഗുരുക്കന്‍മാരെയും കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ അക്കാദമിയിലെ മെബര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് വെള്ളംതട്ട. പുല്ലൂര്‍ പെരിയ പഞ്ചായത്ത് അംഗം രതീഷ് കാട്ടുമാടം.അക്കാദമി വൈസ് ചെയര്‍മാനും പനത്തടി പഞ്ചായത്ത് അംഗവുമായ ഷിബു പാണത്തൂര്‍, സുകു കമല പ്ലാവ്, കണ്ണന്‍ ആനപെട്ടി, കൃഷ്ണന്‍ മൂപ്പില്‍, ചിഞ്ചു കല്ലോട്ട്, കുഞ്ഞികൃഷ്ണന്‍ അമ്പിലാടി എന്നിവര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി അനന്ദന്‍ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി ഒ.കെപ്രഭാകരന്‍ (ചെയര്‍മാന്‍),
അനന്ദന്‍ കാലിച്ചാനടുക്കം (സെക്രട്ടറി), ഷിബു പാണത്തൂര്‍( ട്രഷറര്‍എന്നിവരെ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു.

 

error: Content is protected !!