നീലേശ്വരം: കോട്ടപ്പുറം ശ്രീവൈകുണ്ഡ ക്ഷേത്രത്തില്‍ മെയ് 24 ന് രാത്രി നടന്ന മോഷണവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. വിവിധ പോലീസ് സ്റ്റേഷനുകളിലായി 8 മോഷണ കേസുകളിലും നാല് പോക്‌സോ കേസുകളിലും പ്രതിയായ പത്തനംതിട്ട മലയാലപുഴയിലെ വിനോദിന്റെ മകന്‍ വിഷ്ണു ( 32 ) നെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് വാളയാറില്‍ വെച്ച് പോലീസ് പിടികൂടിയത്. ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് 6 ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് പണവും ഓഫീസിനകത്ത് സൂക്ഷിച്ച ഷെല്‍ഫില്‍ നിന്നും 15000 രൂപയും അടക്കം 30000 രൂപയുമാണ് കളവ് പോയത്. പ്രതിയുടെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. പ്രതി പാലക്കാട് വാളയാറില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ മുരളീധരന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. അബൂബക്കര്‍, എ എസ് ഐ ഷാജു, എസ് സി.പി ഒ മാരായ ജിനേഷ് ,നികേഷ് , രാജേഷ് ,നിഖില്‍ നീലേശ്വരം പോലീസ് സ്റ്റേഷനിലെ എസ് ഐ സുഗുണന്‍,എ എസ് ഐ മാരായ എന്‍ എം രമേശന്‍ , ശ്രീജിത്ത്, എസ് സി പി ഒ മാരായ മഹേഷ് കാങ്കോല്‍, ദിലീഷ് കുമാര്‍ പള്ളികൈ , അജിത്ത് പള്ളിക്കര, അഭിലാഷ് വി വി എന്നിവരുടെ സഹായത്താല്‍ കസ്റ്റഡിയില്‍ എടുത്ത് നീലേശ്വരത്ത് എത്തിച്ച പ്രതിയെ സബ്ബ് ഇന്‍സ്പക്ടര്‍ കെ അജിത അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
