പനത്തടി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പും പനത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായി ബളാന്തോട് വെറ്ററിനറി ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 8-ാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് മുന്തന്റമൂല ദീപ നായരുടെ ഫാമില്‍ തുടക്കം കുറിച്ചു. ജൂണ്‍ 19 മുതല്‍ ജൂലൈ 13 വരെയാണ് യജ്ഞം നടക്കുന്നത്.
കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും കുളമ്പുരോഗ പ്രതിരോധത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ജെ. ജെയിംസ് മുഖ്യാതിഥിയായി .
2-ാം വാര്‍ഡ് മെമ്പര്‍ കെ.സി. മോഹന്‍ദാസ്, ബളാന്തോട് വെറ്റിനറി സര്ജന് കേസിയ ഗോപി, ബളാന്തോട് ക്ഷീര സംഘം പ്രസിഡന്റ് കെ. എന്‍. വിജയകുമാരന്‍ നായര്‍ സംഘം സെക്രട്ടറി സി.എസ് പ്രദീപ്കുമാര്‍ . ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ പി.കെ.സാജിദ്, വി. നിഖില്‍, മൃഗാശുപത്രി അറ്റെന്‍ഡര്‍ എം വി. ശശിന്ദ്രന് ,കെ കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
കന്നുകാലികളില്‍ വരുന്ന മാരകമായ കുളമ്പുരോഗം തടയുന്നതിന് കൃത്യമായ ഇടവേളകളില്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് അത്യാവശ്യമാണെന്ന് വെറ്ററിനറി സര്ജന് കേസിയ ഗോപി അറിയിച്ചു. പഞ്ചായത്തിലെ മുഴുവന്‍ കന്നുകാലികള്‍ക്കും ഈ കാലയളവില്‍ സൗജന്യമായി കുത്തിവയ്പ്പ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് അഭ്യര്‍ത്ഥിച്ചു.
