കരിന്തളം:ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എസ് കെ ജി എം എ യു പി സ്കൂള്‍
കുമ്പളപള്ളിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.സ്കൂള്‍ അസംബ്ലിയില്‍ വെച്ച് നടന്ന ചടങ്ങില്‍ നീലേശ്വരം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി വി റിനേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പോലീസ് ഓഫീസര്‍മാരായ പി ഷഫീഖ് , വിനേഷ് , ധനേഷ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ബൈജു കെ പി സ്വാഗതവും അധ്യാപകനായ കെ പ്രശാന്ത് നന്ദിയും പറഞ്ഞു.
