കാഞ്ഞങ്ങാട്:- പ്രകൃതിയുടെ സന്തുലിനാവസ്ഥയ്ക്ക് തടസ്സമാകുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി പ്രകൃതിദത്ത അലങ്കാര വസ്തുക്കളും, വീട്ടുപകരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഠനത്തോടൊപ്പം പൊതു നന്മ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ഉപ്പിലിക്കൈ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രീ പ്രൈമറി കുട്ടികളുടെ അമ്മമാര്‍ക്കായി കരകൗശല ശില്പശാല നടത്തി. കയര്‍ കൊണ്ടുള്ള വിവിധ ഗൃഹോപകരണങ്ങളും അലങ്കാരവസ്തുക്കളും നിര്‍മ്മിക്കുന്നതിനുള്ള കോസ്റ്റര്‍ കിംഗ് പരിശീലനമാണ് ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയത്. നിരവധി അമ്മമാര്‍ പങ്കെടുത്ത് നടന്ന സ്‌കൂളില്‍ നടന്ന ശില്പശാല സ്‌കൂള്‍ എച്ച് എം സി ബിന്ദു ഉദ്ഘാടനം ചെയ്തു ബിആര്‍സി കോഡിനേറ്റര്‍ കെ സുമതി ക്ലാസ് കൈകാര്യം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് എം മനോജ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം ശ്രീദേവി, ടി ഷംസുദിന്‍, കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. പ്രീ പ്രൈമറി അധ്യാപകരായ കെ ജലജ സ്വാഗതവും എം ലജിത നന്ദിയും പറഞ്ഞു
