മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതുക: കെ എസ് എസ് പി എ

കാഞ്ഞങ്ങാട്: മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതുണമെന്ന് കെ എസ് എസ് പി എ കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഏകദിന ശില്പശാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കെ എസ് എസ് പി എ ഭാരവാഹികള്‍ക്കായി ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലം നടത്തിയ ഏകദിന ശില്പശാല കെ എസ് എസ് പി എ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ്. സലീം ഉദ്ഘാടനം ചെയ്തു. മെഡിസെപ് പദ്ധതി അപാകതകള്‍ പരിഹരിച്ച് കുറ്റമറ്റതാക്കുക, പെന്‍ഷന്‍കാര്‍ക്ക് കിട്ടാനുള്ള 2 ഗഡു കുടിശ്ശികയും 294 മാസത്തെ ഡി എ കുടിശ്ശികയും എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളിലായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.രത്‌നാകരന്‍, വനിതാ ഫോറം സംസ്ഥാന പ്രസിഡണ്ട് കെ. സരോജിനി, ജില്ലാ പ്രസിഡണ്ട് എം.കെ. ദിവാകരന്‍, ജില്ലാ സെക്രട്ടറി കെ.പി. ബാലകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ ചന്ദ്രന്‍ നാലപ്പാടം എന്നിവര്‍ ക്ലാസ്സെടുത്തു. എം.വി. രാമകൃഷ്ണന്‍, പീതാംബരന്‍, ഗോപി കാരാക്കോട്ട്, പി.പി. ബാലകൃഷ്ണന്‍, തുടങ്ങിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നിയോജക മണ്ഡലം പ്രസിഡണ്ട് എന്‍.കെ. ബാബുരാജ് അധ്യക്ഷം വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി കെ.ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും ട്രഷറര്‍ കെ.കെ. ഹരിശ്ചന്ദ്രന്‍ നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

 

error: Content is protected !!