പള്ളിക്കര; ജി എച്ച് എസ് എസ് പള്ളിക്കരയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും താലൂക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും സംയുക്ത അഭ്യമുഖ്യത്തില്‍ ലഹരി വിരുദ്ധ യുവജന ക്യാമ്പയിന് സംഘടിപ്പിച്ചു.
എക്സൈസ് പ്രിവന്റീവ് ഗ്രേഡ് ഓഫീസര്‍ കെ ഗോവിന്ദന് പരിപാടിയില്‍ ക്ലാസ് എടുത്തു. പി ടി എ പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് കെ വി ഷൈന, എസ് എം സി ചെയര്മാന് സിദ്ദിഖ് പള്ളിപ്പുഴ, സ്റ്റാഫ് സെക്രട്ടറി വി എം മഹേഷ്, സീനിയര്‍ അസിസ്റ്റന്റ് കെ കെ രജനി, എസ് ആര് ജി കണ്‍വീനര്‍ വി വി യാമിനി, പങ്കജാക്ഷി, സുനിത എന്നിവര്‍ സംസാരിച്ചു.
