കാഞ്ഞങ്ങാട് നഗരസഭ 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ 47 വാര്‍ഡുകളിലെയും വിവിധ വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ 284 വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ് നല്കുന്ന വിജയോത്സവം 2026 കാഞ്ഞങ്ങാട് നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടന്നു. എല്‍ എസ് എസ് -84, യു എസ് എസ് -40 എം എം എസ്സ്-6,എസ് എസ് എല്‍ സി -55, പ്ലസ് ടു- 64 റാങ്ക് ഹോള്‍ഡേഴ്സ് -2 നൂറു ശതമാനം വിജയം നേടിയ -6 സ്കൂളുകള്‍ മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം കായികം-14 കലോത്സവം -12 എന്നിങ്ങനെയായി 284 വിദ്യാര്‍ത്ഥികളെയും സ്കൂളുകളെയും ആണ് അനുമോദിച്ചത്. നഗരസഭ ചെയര്മാന് വി വി രമേശന് ഉല്‍ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി നിതിന്‍ രാജ് ഐ പി എസ് മുഖ്യാതിഥിയായി. ഉന്നത വിജയം നേടുന്നതോടൊപ്പം സമൂഹത്തെയും ചേര്‍ത്തുപിടിക്കാനും നല്ല കേള്വിക്കാരാവാനും ഭാവി തലമുറക്ക് കഴിയണം എന്നും ഉന്നത വിജയികളോടൊപ്പം അവരെ ഉന്നതിയില്‍ എത്തിക്കുന്നതിന് ചേര്‍ന്ന് നിന്ന മുഴുവന്‍ ആളുകളെയും അനുമോദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.. നഗരസഭ വൈസ് ചെയര്മാന് ലത ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം പി ജാഫര്‍, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, കൗണ്‍സിലര്‍മാരായ പി വി ചന്ദ്രന്, അനില്‍ വഴുന്നോറടി എം പ്രശാന്ത് കെ എം മിനിമോള്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്മാന് എം സേതു സ്വാഗതവും നിര്‍വഹണ ഉദ്യോഗസ്ഥന് ഡോ എ വി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
