മടിയന്‍: അജാനൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ മടിയന്‍ കൃഷിഭവനില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. തിരുവാതിര ഞാറ്റുവേലയില്‍ കാര്‍ഷികവികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ആഭി മുഖ്യത്തില്‍ കര്‍ഷക സഭയും ഞാറ്റുവേലചന്തയും സംസ്ഥാനത്താകെ കൃഷിഭവനുകളില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് അജാനൂരിലും പരിപാടി സംഘടിപ്പിച്ചത്.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ സംഘടിപ്പിച്ചപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി തുളസി ഉല്‍ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം. വി. രാഘവന് . കാവ്യ സി.കുഞ്ഞാമിന വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പരിപാടിയില്‍ കര്‍ഷകര്‍ക്ക് കവുങ്ങ്,പച്ചക്കറി ചെണ്ടുമല്ലി, കാവല്‍ തുടങ്ങി വിവിധങ്ങളായ നടീല്‍ വസ്തുക്കള്‍ വിരണംചെയ്തു കൃഷി ഓഫീസര്‍ സന്തോഷ് ചാലില്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് സ്മിത നന്ദിയും പറഞ്ഞു.
