കാഞ്ഞങ്ങാട്: കലാസാംസ്‌കാരിക മേഖലയില്‍ നിറഞ്ഞ നില്‍ക്കുന്ന കിഴക്കുംകര മണലില്‍ മെട്രോ വായനശാല& ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനവും ഗ്രന്ഥശാലയുടെ സ്ഥാപക അംഗം പി എന്‍ പണിക്കര്‍ അനുസ്മരണവും നടന്നു. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സി എം വിനയചന്ദ്രന്‍ ഉദ്ഘാടനം,. കേരളത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയ്ക്ക് ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ സവിശേഷമാണെന്നും അതിന് നാട്ടിലെ കുട്ടികളെയും മുതിര്‍ന്നവരെയും കൂട്ടിയോജിപ്പിച്ച് മെട്രോ വായനശാല നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. വായനശാല പ്രസിഡണ്ട് കെ രാഗേഷ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും വായനശാല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ: പൂമണി പുതിയറക്കല്‍ ആമുഖ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി എം ചന്ദ്രന്‍, മെട്രോ ക്ലബ്ബ് സെക്രട്ടറി കെ രാകേഷ്, ബാലവേദി കണ്‍വീനര്‍ എം നിഷ എന്നിവര്‍ സംസാരിച്ചു
