ജനപ്രിയ ബജറ്റിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ജനശ്രീ മണ്ഡലം സഭ

തണ്ണോട്ട് : എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ലക്ഷ്യം വെച്ച് കടക്കെണിയില്‍ നിന്ന് പുതുയുഗ കേരളം എന്ന സ്വപ്നത്തിന് കരുത്ത് പകരുന്ന യു ഡി എഫ് ന്റെ ജനകീയ ബജറ്റിന് തണ്ണോട്ട് ചേര്‍ന്ന ജനശ്രീ അജാനൂര്‍ മണ്ഡലം സഭ അഭിവാദ്യങ്ങള്‍ നേര്‍ന്നു. യോഗത്തിന് ജനശ്രീ അജാനൂര്‍ മണ്ഡലം ചെയര്‍മാന്‍ സതീശന്‍ പരക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പര്‍ കുഞ്ഞമ്പു. വി മുഖ്യ ഭാഷണം നടത്തി. സെക്രട്ടറി എന്‍. വി. ബാലചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലകൃഷ്ണന്‍ തണ്ണോട്ട്, ചന്ദ്രന്‍ കല്ലിങ്കാല്‍, രവീന്ദ്രന്‍, കൃഷ്ണന്‍, നന്ദകുമാര്‍ യു, മുരളീധരന്‍ എന്‍. വി,ശാന്ത കുന്നുമ്മങ്ങാനം, അനിത സതീശന്‍, ശാന്ത പാടിക്കാനം, എന്നിവര്‍ സംസാരിച്ചു. തണ്ണോട്ട് പ്രദേശത്ത് കൂടുതല്‍ ജനശ്രീ യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന് ബാലകൃഷ്ണന്‍തണ്ണോട്ട്,സുരേന്ദ്രന്‍, രതീഷ്, അശോകന്‍, അനില്‍കുമാര്‍,കുഞ്ഞമ്പു,ചന്ദ്രന്‍,ഗോപാലന്‍,രഞ്ജിത്ത്, അനിത കളിയങ്ങാനം ശ്രീജ, നിഷ പങ്കജ് എന്നിവര്‍ക്ക് ചുമതല നല്‍കി. ഗോപാലന്‍ തണ്ണോട്ട് സ്വാഗതവും മോഹനന്‍ തണ്ണോട്ട് നന്ദിയും പറഞ്ഞു.

 

error: Content is protected !!