ബേക്കല്‍ : 16 കാരി കിടപ്പു മുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍. തായെ മൗവ്വലില്‍ ഇസ്മയിലിന്റെ മകള്‍ റിന്‍ഷ (16)യാണ് ജീവനൊടുക്കിയത്.തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നിന്നു റിന്‍ഷ പത്താംക്ലാസ് പരീക്ഷയില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയിരുന്നു. എന്നാല്‍ ആദ്യത്തെ രണ്ട് അലോട്ട്മെന്റിലും സീറ്റു ലഭിച്ചിരുന്നില്ല. ഇതിന്റെ വിഷമത്തിലായിരിക്കും ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റും.
