ഇരിയ : കണ്ണോത്ത് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നമായ പ്രിയദര്‍ശിനി മന്ദിരം ഉദ്ഘാടനം ചെയ്തു. ഉദുമ എംഎല്‍എ കെ നീലകണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. പുല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. വി. ഗോപാലന്‍ അധ്യക്ഷനായി.
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ ഫോട്ടോ അനോച്ഛദനം നിര്‍വഹിച്ചു. തുടര്‍ന്ന് പ്രദേശത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് കുടുംബങ്ങളെയും എസ്എസ്എല്‍സി പ്ലസ് ടു മറ്റ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ആദരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സി.രാജന്‍ പെരിയ ഉപഹാരങ്ങള്‍ കൈമാറി. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആര്‍ കാര്‍ത്തികേയന്‍ പെരിയ, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ബാബുരാജ് ,പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജന്‍ അരീകര, വാര്‍ഡ് മെമ്പര്‍ രതീഷ് കാട്ടുമാടം, യു ഡി എഫ് മണ്ഡലം ചെയര്‍മാന്‍ മുസ്തഫ പാറപ്പള്ളി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ. അരവിന്ദാക്ഷന്‍, കെ. എസ്. യു ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കാട്ടുമാടം, ലിജു കാഞ്ഞിരടുക്കം, രാജേഷ് മാരാര്‍ കണ്ണോത്,മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രജനി നാരായണ്‍ ഉമ്മര്‍ കണ്ണോത്, സതീശന്‍ വെള്ളച്ചാല്‍, എന്നിവര്‍ സംസാരിച്ചു.
