പാണത്തൂര്‍ സ്വദേശി അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു

കാഞ്ഞങ്ങാട് : സ്വകാര്യ സന്ദര്‍ശനത്തിന് യുഎയില്‍ എത്തിയ പാറപ്പള്ളിയില്‍ താമസിക്കുന്ന പാണത്തൂര്‍ സ്വദേശി യൂസഫ് (51) അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ചു. സന്ദര്‍ശന വിസയില്‍ അബുദാബിയില്‍ എത്തി തിരിച്ചു നാട്ടിലേക്ക് വരാനിരിക്കെ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് വിമാനം കയറാനിരിക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: റംസീന (ബേക്കല്‍). മക്കള്‍: ഇസ്തിഹാന്‍, മിര്‍സാന, ഫാത്തിമ യാസീന്‍, മുഷ്ഫിറ, ഹൈറ സനിഷ് ( മൂന്ന് മാസം). മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും ബന്ധുക്കളും.

 

error: Content is protected !!