ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്: അമ്പലത്തറ ഷൂട്ടിംഗ് റെയ്ഞ്ചില്‍ നടന്ന മല്‍സരങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റും ജില്ല കലക്ടറുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു.

അമ്പലത്തറ: കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റും ജില്ലാ കളക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കെ. നാസര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.പി.രഘുനാഥ് ,അസീസ് കമ്മാടം, എന്നിവര്‍ സംസാരിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപതോളം വിദ്യാര്‍ത്ഥികളും ഷൂട്ടിംഗ് താരങ്ങളും പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 50 മീറ്റര്‍ ഓപ്പണ്‍ സൈറ്റ്, 50 മീറ്റര്‍ പീപ് സൈറ്റ് ഫയര്‍ ആംസ്, 25 മീറ്റര്‍.22 റാപിഡ് ഫയര്‍ എന്നീ ഇനങ്ങളിലായി മത്സരങ്ങള്‍ നടന്നു.
ജില്ലയില്‍ ഷൂട്ടിംഗ് കായികരംഗത്തിന്റെ വളര്‍ച്ചയ്ക്കും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും ഇത്തരം മത്സരങ്ങള്‍ വലിയ പ്രചോദനമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ കളക്ടര്‍ പറഞ്ഞു.
രാജേന്ദ്രകുമാര്‍ സ്വാഗതവും അസോസിയേഷന്‍ മെമ്പറും സൈക്കോളജിസ്റ്റുമായ സുമേഷ് സുകുമാരന്‍ നന്ദിയും പറഞ്ഞു. അസോസിയേഷന്‍ ഭാരവാഹികള്‍, കായികപ്രേമികള്‍, രക്ഷിതാക്കള്‍,വിവിധ വിഭാഗങ്ങളിലെ മത്സരാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!