അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

കേരള സര്‍ക്കാര്‍ – ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ കേരളം, ആയുഷ്മാന്‍ ഭവ കാസര്‍കോട്,ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് അന്താരാഷ്ട്ര യോഗാ ദിനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ – ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ കേരളം, ആയുഷ്മാന്‍ ഭവ കാസര്‍കോട്,ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു അദ്ധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി വകുപ്പ് ഡി എം ഒ ഡോ. എ.കെ.രേഷ്മ, നാഷണല്‍ ആയുഷ് മിഷന്‍ ഡി പി എം ഡോ. നിഖില നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട് സൂപ്രണ്ട് ഡോ.പി. ശ്രീകല സ്വാഗതവും, ആയുഷ് മാന്‍ ഭവ: കണ്‍വീനര്‍ ഡോ: ഷഫ്‌ന മൊയ്തു നന്ദിയും പറഞ്ഞു. തുടര്‍ന്ന് യോഗാ പ്രദര്‍ശനത്തിനും, യോഗാ ഡാന്‍സിനും നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്‌നേഹ മോഹന്‍, യോഗാ ട്രയിനര്‍ എം. ശോഭാ എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!