വെള്ളിക്കോത്ത്: ജൂണ്‍ 21 അന്തരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്, അജാനൂര്‍ ഗ്രാമപഞ്ചായത്ത്, സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. വി. രാഘവന്, വാര്‍ഡ് മെമ്പര്‍ കെ. സി. ശ്രീവിദ്യ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ അശ്വിനി,എന്നിവര്‍ സംസാരിച്ചു. രാവണേശ്വരം കളരിക്കലില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഗവണ്മെന്റ് ഹോമിയോ ഡിസ്പെന്‍സറി യിലെ ഡോക്ടറുംയോഗ പരിശീലകയുമായ ഡോക്ടര്‍ എ. ദീപ ക്ലാസ്സ് കൈകാര്യം ചെയ്തു., അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്‍. എം.സുധീര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് അജാനൂര്‍ പഞ്ചായത്ത് വയോജന പകല്‍ വിശ്രമ കേന്ദ്രം സായം പ്രഭയിലെ അംഗങ്ങളായ കെ. സതി, വി. ദേവകി, വി.വി. നാരായണി, ഓമന, സുമതി.കെ. നായര്‍,എന്‍.. രാഘവന്, പി. ദാമോദരന്‍, ടി. ഗണപതി, ഇ.സി. പ്രസന്ന, കെ.സതി എന്നിവരുടെ നേതൃത്വത്തിലുള്ള യോഗ അഭ്യാസ പ്രകടനവും നടന്നു. യോഗ അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്ത മുതിര്‍ന്ന പൗരന്മാര്ക്ക് ഹോമിയോ ഡിസ്പെന്‍സറിയുടെ വകയായി ഉപഹാരങ്ങള്‍ നല്കി അനുമോദിക്കുകയും ചെയ്തു.
