നഗരസഭക്കെതിരെ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും ജുലായ് 7ന്

കാഞ്ഞങ്ങാട്: നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍
നഗരസഭ ഓഫീസ് ജുലായ് 7ന് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. ടാക്സിസ്റ്റാന്റുകളുടെ എണ്ണം നിജപ്പെടുത്തുക,ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കുക,സ്വകാര്യവാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുക,ബസ് സ്റ്റാന്റില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് എത്രയും പെട്ടെന്ന് സ്ഥാപിക്കുക, അനധികൃത വഴിയോരക്കച്ചവടം നിയന്ത്രിക്കുക,സീ വേജ് സിസ്റ്റം നടപ്പിലാക്കുക,നിരോധിത പ്ലാസ്റ്റിക്കിന്റെ പേരില്‍ കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക,മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കി ടൗണിലെ ഗതാഗതവും കാല്‍നട യാത്രക്കാരുടെ സഞ്ചാരവും സുഗമമാക്കുന്നതിനായി ഓവുചാലുകള്‍ അടിയന്തിരമായി വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭ ഓഫീസിന് മുന്നിലാണ് ജൂലായ് 7ന് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്. അന്നേ ദിവസം ഉച്ചക്ക് 12 മണി വരെ യൂണിറ്റില്‍ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ മുടക്കമായിരിക്കുമെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി കെ. ആസിഫ്, ജനറല്‍ സെക്രട്ടറി മഹേഷ് പുതുശ്ശേരി, ട്രഷറര്‍ ആസിഫ് മെട്രോ എന്നിവര്‍ അറിയിച്ചു.

 

error: Content is protected !!