സംസ്ഥാന ബജറ്റ്:ദുര്‍ബല വിഭാഗങ്ങള്‍ക്കായി ‘വണ്‍ കേരള കരുതല്‍ മിഷന്‍’; വയോജന വകുപ്പിന് 10 കോടി രൂപ, പാചകകല ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: യു.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യബജറ്റിന്റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും
ക്ഷേമപ്രവര്‍ത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാര്‍ഥ്യമാക്കുന്നതിനാണ് ബജറ്റില്‍ ഊന്നല്‍. കേരളത്തിന്റെ 600 km തീരദേശവും ജലസ്രോതസുകളും സംയോജിപ്പിച്ച് മാരിടൈം ഭൂപടത്തില്‍ കേരളത്തിനെ സമുദ്ര ശക്തിയായി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിനായി
തീരദേശം, തുറമുഖങ്ങള്‍, മറ്റ് ജലസ്രോതസ്സുകള്‍ സംയോജിപ്പിച്ച് ‘മിഷന്‍ സമുദ്ര’ എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.റോഡ്, സമുദ്രം, ഉള്‍നാടന്‍ ജലപാതകള്‍ സംയോജിപ്പിച്ചുകൊണ്ട് മാരിടൈം സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി കേരള മാരിടൈം പോളിസി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിഷന്‍ സമുദ്രയ്ക്ക് 400 കോടി രൂപ നീക്കിവെക്കും.സംസ്ഥാനത്ത് മാരിടൈം മ്യൂസിയം സ്ഥാപിക്കാന്‍ 50 കോടി രൂപയും വകയിരുത്തി.മിഷന്‍ സമുദ്രയുടെ ഭാഗമായി വിഴിഞ്ഞത്തെ ഗ്രീന്‍ ബങ്കറിങ് തുറമുഖമാക്കിമാറ്റും.വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങള്‍ വികസിപ്പിക്കും.മദര്‍ഷിപ്പ് നിര്‍മാണം ലക്ഷ്യമാക്കി കപ്പല്‍ നിര്‍മാണ
കേന്ദ്രം,തൊഴില്‍ കേന്ദ്രങ്ങളില്‍ തീരദേശത്തുള്ളവര്‍ക്ക് സംവരണം എന്നിവയും പ്രഖ്യാപിച്ചു.

കേരളത്തെ ഏവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്ബാക്കാന്‍ 200 കോടി രൂപ നീക്കിവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കും.ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബിനായി 200 കോടി രൂപ,സ്പേസ് പാര്‍ക്കിന് 5 കോടി രൂപ എന്നിവയും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഏകീകൃത സാമ്പത്തിക മേഖലയായി യോജിപ്പിക്കും.ദുര്‍ബല വിഭാഗങ്ങള്‍ക്കായി വണ്‍ കേരള കരുതല്‍ മിഷന്‍,വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ തന്നെ അവസരങ്ങള്‍ കണ്ടെത്താന്‍ കേരളനോളജ് വാലി പദ്ധതിക്കായി100 കോടി രൂപ,വയനാട് ട്രൈബല്‍ സര്‍വകലാശാലയ്ക്ക് 50 കോടി രൂപ എന്നിങ്ങനെയും ബജറ്റില്‍ പ്രഖ്യാപിച്ചു.

വയോജന വകുപ്പിന് 10 കോടി നീക്കിവെക്കും.അന്താരാഷ്ട്ര നിലവാരമുള്ള കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ തുടങ്ങും. സംസ്ഥാനത്തെ 10,000 എംഎസ്എംഇ സംരംഭങ്ങള്‍ക്കായി 100 കോടി രൂപയും വകയിരുത്തി.കേരളത്തിന്റെ ഭക്ഷണ സംസ്‌കാരം പരിപാലിക്കുന്നതിനും കൈമാറുന്നതിനുംപാചകകല ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ഇതിനായി 2 കോടി രൂപ വകയിരുത്തി. പ്രതിസന്ധികള്‍ക്കിടയിലും കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര അടക്കംഇന്ദിരാഗ്യാരണ്ടികള്‍ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. അഗനവാടിജീവനക്കാരുടെ അടക്കംഓണറേറിയവും വര്‍ധിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് തൊഴില്‍തേടി പോകുന്ന യുവാക്കളെ സംസ്ഥാനത്തുതന്നെ നിലനിര്‍ത്താനും അവരുടെ കഴിവ് ഇവിടെ പ്രയോജനപ്പെടുത്താനുമുള്ള പദ്ധതികള്‍ കൊണ്ടുവരും, വി.ഡി. സതീശന്‍ ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി പറഞ്ഞു.

ഗസല്‍ ഗായകനായിരുന്ന ഉമ്പായിയുടെ പേരില്‍ മ്യൂസിക് അക്കാദമി സ്ഥാപിക്കും

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും.

ചെറുകിട ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കും

ജില്ലാ കളക്ടര്‍ ഫണ്ട് രൂപീകരിക്കാന്‍ 7 കോടി രൂപ

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസ്സുകളുടെ ത്രൈമാസ നികുതി കുറച്ചു

ശ്രീനാരായണ ഗുരുവിന് ഡല്‍ഹിയില്‍ പ്രതിമയും സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കാന്‍ 1 കോടി രൂപ

പത്രപ്രവര്‍ത്തക യൂണിയന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കും

പങ്കാളിത്ത പെന്‍ഷന്‍ തുടരും

കോട്ടയം സ്‌കൈവാക്ക് പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കും.

എന്‍എച്ച് 66 ലെ കോഹിനൂരില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് എലിവേറ്റര്‍ഡ് ഹൈവേ നിര്‍മ്മാണ സാധ്യതാ പഠനം – 1 കോടി രൂപ

സര്‍ക്കാര്‍ ജീവനക്കാരുടെ DA/DR മുടക്കമില്ലാതെ നല്‍കും, മെഡിസെപ്പ് പരിഷ്‌കരിക്കും

സലീം കുമാറിനായി കൊച്ചിയില്‍ സ്മാരകം

മെഡിസെപ് പരിഷ്‌കരിക്കും

സര്‍വേ വകുപ്പിന് 17 കോടി

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ ‘മകള്‍ക്കൊപ്പം’ പദ്ധതി

ഓപ്പറേഷന്‍ തൂഫാന് 10 കോടി രൂപ

ലഹരിക്കടത്ത് തടയാന്‍ കര്‍ശന നടപടികള്‍

അഷ്വേര്‍ഡ് പെന്‍ഷന്‍ സംവിധാനത്തിലെ അവ്യക്തതകള്‍ പരിശോധിക്കും. എന്‍പിഎസ് പെന്‍ഷന്‍ സംവിധാനം പരിഷ്‌കരിക്കുന്നതിന് നടപടിയെടുക്കും

ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍, തിരുവല്ലം ക്ഷേത്രങ്ങളെ ദേശീയ തീര്‍ഥാടന കേന്ദ്രങ്ങളാക്കും. വികസനത്തിന് തിരുപ്പതി മോഡല്‍

കെ.ആര്‍. നാരായണന്‍ സിവില്‍ സര്‍വീസ് അക്കാദമിക്കായി 50 കോടി.

2036 ലെ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ പ്രാപ്തിയുള്ള കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ മിഷന്‍ 2036

തേക്കിന്‍കാട് മൈതാനം നവീകരണത്തിന് 10 കോടി രൂപ

സാങ്കേതിക വിദ്യാഭ്യാസത്തിനായി ആകെ 232.11 കോടിരൂപ

അര്‍ഹമായ സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും

കാരുണ്യ, ശ്രുതിതരംഗം, സ്നേഹപൂര്‍വം, പകല്‍വീട്, വയോമിത്രം, ആശ്വാസകിരണം തുടങ്ങിയ പദ്ധതികള്‍ കാര്യക്ഷമമാക്കും

അക്കാദമിക് വിഷയങ്ങളില്‍ അമിത രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കാന്‍ അക്കാദമിക് കൗണ്‍സില്‍

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും

റാഗിങ് തടയാനും വിദ്യാര്‍ഥികളുടെ ക്ഷേമം ഉറപ്പു വരുതതാനും സിദ്ധാര്‍ത്ഥന്‍ ആന്റി റാഗിങ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട് നടപ്പിലാക്കും

ന്യൂനപക്ഷ ക്ഷേമത്തിന് 77.91 കോടി

പട്ടികജാതി പട്ടികവര്‍ഗത്തിന് പ്രത്യേക ഭവനപദ്ധതി

അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും

ഫ്യൂച്ചര്‍ റെഡിനസ് തിങ്ക് ടാങ്ക് രൂപീകരിക്കും

കാന്‍സര്‍ പ്രതിരോധ പദ്ധതി നടപ്പാക്കും

അപൂര്‍വരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി

ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം കൊണ്ടുവരും

40 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ഷത്തില്‍ ആരോഗ്യപരിശോധന നടത്താന്‍ ധനസഹായം നല്‍കാന്‍ പദ്ധതി

കേരളത്തെ ആരോഗ്യടൂറിസത്തിന്റെ ഡെസ്റ്റിനേഷന്‍ ആക്കാന്‍ റീച്ച് കേരള പദ്ധതി

ശാസ്ത്ര സേവനം- ഗവേഷണം- 205.18 കോടി രൂപ

മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 100 കോടി രൂപ

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും

കാസര്‍കോട്, വയനാട്, മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ വികസിപ്പിക്കാന്‍ നടപടി

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജ്

പുതുതലമുറ സംരഭകര്‍ക്കായി ഇന്‍ക്യുബേഷന്‍ സെന്റര്‍ – പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ

കായിക യുവജന മേഖലയ്ക്ക് 173.77 കോടി രൂപ

കശുവണ്ടി മേഖലയ്ക്ക് 54 കോടി രൂപ

കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപ

തേക്കിന്‍ക്കാട് മൈതാനം നവീകരിക്കാന്‍ പത്ത് കോടി രൂപ

മണ്‍പാത്ര തൊഴിലാളികള്‍ക്ക് പ്രത്യേക ആനുകൂല്യം

ക്യാംപസുകളില്‍ റാഗിങ് തടയാന്‍ പദ്ധതി

വിദേശവിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ ‘സെമസ്റ്റര്‍ ഇന്‍ കേരള’ പദ്ധതി ശക്തിപ്പെടുത്തും

ക്യാംപസുകള്‍ ഗേള്‍സ് ഫ്രണ്ട്ലി ആക്കും, എല്ലാ പെണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിന്‍ ലഭ്യത ഉറപ്പാക്കും

ഊര്‍ജ്ജമേഖലയ്ക്ക് 1284.75 കോടി രൂപ

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1477.57 കോടി രൂപ

ജലവിതരണ കാര്യക്ഷമത ശക്തിപ്പെടുത്തും.

മുഹമ്മയില്‍ റോപ് വേ പദ്ധതി

ബ്രാന്‍ഡ് വയനാട് അവതരിപ്പിക്കും

ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, തീരദേശപരിപാലത്തിനുമായി 559.39 കോടി രൂപ

തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കും

റോഡ്- പാലം വികസനത്തിന് 985.77 കോടി രൂപ

സഹകരണമേഖലയ്ക്ക് 114.44 കോടി രൂപ

ടൂറിസം മേഖലയ്ക്ക് 325.36 കോടി രൂപ

ഗതാഗത മേഖലയ്ക്ക് 1578.83 കോടി രൂപ

തൊഴിലുറപ്പ് പദ്ധതി തുടര്‍ന്ന് നടപ്പിലാക്കാന്‍ 1422.60 കോടി രൂപ

കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ നിലവാരമുയര്‍ത്തും

ഗ്രാമ വികസനത്തിന് 2138.80 കോടി രൂപ

വ്യവസായ മേഖലയ്ക്കായി 1115.48 കോടി രൂപ

മലയോര മേഖലയില്‍ ബഹുവിള കൃഷി രീതി. ആവശ്യമായ നിയമനിര്‍മ്മാണം നടത്തും.

കേരളത്തെ 2050 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കും

2050 ഓടെ കേരളത്തെ പൂര്‍ണ്ണമായും കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കും

സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങള്‍ക്കായി ബ്രാന്‍ഡ് കേരളം

പരിസ്ഥിതി മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 22.02 കോടി രൂപ

എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ ഏറ്റെടുക്കും, അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും

പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കും

മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവനപദ്ധതി

മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി വര്‍ധിപ്പിച്ചു

നെട്ടുകാല്‍ത്തേരിയില്‍ പുതിയ തീറ്റപ്പുല്‍ ഫാം

വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയ്ക്കായി 5 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു

ഗ്രാമസഭയില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ നടപടികള്‍

മൃഗസംരക്ഷണത്തിന് 258.8 കോടിരൂപ

ആസൂത്രണ ബോര്‍ഡിനെ തിങ്ക് ടാങ്ക് ആയി പുനഃസംഘടിപ്പിക്കും

മത്സ്യ-മൃഗ സംഘര്‍ഷം കുറയ്ക്കാന്‍ പദ്ധതി, 192.20 കോടി രൂപ വകയിരുത്തി

അംഗണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാക്കും ഓണറേറിയം- 66.20 കോടി രൂപ

മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവനപദ്ധതി പ്രഖ്യാപിച്ചു

മത്സ്യബന്ധനവകുപ്പിന് 133.43 കോടി രൂപ

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി- 600 കോടി

ക്ഷീരവികസന മേഖലയ്ക്ക് 102.88 കോടി രൂപ

റബര്‍ താങ്ങുവില 250 രൂപയാക്കി

മലയാളം എഐ സംരഭത്തിന് 10 കോടി രൂപ

ജെന്‍ സീകളെ ലക്ഷ്യമിട്ട് സര്‍ക്കാര്‍, വിവിധ പദ്ധതികള്‍ക്കായി 50 കോടി രൂപ

പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് 20 കോടി രൂപ

കേരള സ്‌കൂള്‍ ഓഫ് പ്ലാനിങ്, ആര്‍കിടെക്ചല്‍ ആന്റ് ഡിസൈന്‍ പിപിപി മോഡലില്‍ ആരംഭിക്കും- 2 കോടി

ഗ്ലോബല്‍ ഗോള്‍ഡ് ഹബ്ബിന് 10 കോടി രൂപ

കൊച്ചി-ആലുവ-പെരുമ്പാവൂര്‍ ബെല്‍റ്റിനെ ഗ്ലോബല്‍ ഫര്‍ണിച്ചര്‍ ഹബ്ബാക്കി മാറ്റാന്‍ പദ്ധതി, 10 കോടി പ്രഖ്യാപിച്ചു

കേരള സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിങ് സ്ഥാപിക്കാന്‍ 2 കോടി രൂപ

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ ഇന്‍ഷുറന്‍സ്

ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി- 10 കോടി

പ്രകൃതിദുരന്തങ്ങളെ നേരിടാനും പഠിക്കാനും കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍, 15 കോടി രൂപ വകയിരുത്തി

കേരളത്തില്‍ പാചകകല ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും, 2 കോടി രൂപ വകയിരുത്തി

ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കാന്‍ ആധുനിക സജ്ജീകരണങ്ങളോടെ മലബാറില്‍ സ്റ്റേഡിയം- 50 കോടി

കോഴിക്കോട് എംടി വാസുദേവന്‍ നായര്‍ സ്മാരക കള്‍ച്ചറല്‍ പാര്‍ക്ക് നിര്‍മിക്കും

കൊച്ചിയില്‍ ജെസി ഡാനിയേല്‍ ഫിലിം സിറ്റി, ചിത്രനഗരം

കേരള അര്‍ബന്‍ ഗ്രോത്ത് മിഷന് 100 കോടി രൂപ

മലബാറില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മിക്കും

ഭൂപരിഷ്‌കരണം 2 എന്ന പേരില്‍ ലാന്റ് പോളിസി

പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളുടെ വികസനത്തിന് 100 കോടി രൂപ

ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍; സംസ്ഥാന തല ഫ്യൂച്ചര്‍ സ്‌കില്‍സ് ആന്‍ഡ് എംപ്ലോയ്‌മെന്റ് ഇന്റലിജന്‍സ് മിഷന് 2 കോടി

സമഗ്ര ലാന്റ് മാനേജ്മെന്റ് നയം രൂപീകരിക്കും, ലാന്റ് ബാങ്ക് നിര്‍മിക്കും

ഇന്‍വെസ്റ്റ് കേരള സെല്‍ രൂപവത്കരിക്കും

വയനാട് ട്രൈബല്‍ സര്‍വകലാശാലയ്ക്ക് 50 കോടി

ഐഐടി മാതൃകയില്‍ റിസര്‍ച്ച് പാര്‍ക്കിന് 60 കോടി

സ്പേസ് ഇക്കണോമിക്കായി 5 കോടി

കേരള നോളജ് വാലിക്ക് 100 കോടി

വണ്‍ കേരള കരുതല്‍ മിഷന്‍ തുടങ്ങും

വിട്ടുമാറാത്ത രോഗങ്ങള്‍, വാര്‍ധക്യസഹജ രോഗങ്ങള്‍ തുടങ്ങിയവ പരിചരിക്കാന്‍ സര്‍ക്കാര്‍ കോളേജുകളില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കും

എംഎസ്എംഇ ഗ്രോത്ത് സ്‌കീം; പതിനായിരം എംഎസ്എംഇ പദ്ധതി തുടങ്ങും

വയോജനവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ

മികച്ച ആരോഗ്യസംവിധാനം ഉറപ്പാക്കാന്‍ കേരള ഹെല്‍ത്ത് ആന്റ് ലൈഫ് സയന്‍സ് സിറ്റി, 100 കോടി രൂപ

വയനാട് ട്രൈബല്‍ സര്‍വകലാശാലയ്ക്ക് 50 കോടി

എയറോ പാര്‍ക്ക്, എയറോ സിറ്റി പദ്ധതികള്‍ നടപ്പിലാക്കും

വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ തന്നെ അവസരങ്ങള്‍ കണ്ടെത്താന്‍ കേരളനോളജ് വാലി പദ്ധതി, 100 കോടി രൂപ പ്രഖ്യാപിച്ചു

ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബിനായി 200 കോടി രൂപ

സ്പേസ് പാര്‍ക്കിന് 5 കോടി രൂപ

ദുര്‍ബല വിഭാഗങ്ങള്‍ക്കായി വണ്‍ കേരള കരുതല്‍ മിഷന്‍

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഏകീകൃത സാമ്പത്തിക മേഖലയായി യോജിപ്പിക്കും.

സതേണ്‍ കേരള ഇക്കണോമിക് കോറിഡോറിന് 50 കോടി രൂപ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കും

ജലഗതാഗതം വികസിപ്പിക്കും

കേരള മാരിടൈം പോളിസി രൂപീകരിക്കും

കേരളത്തെ ഏവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്ബാക്കാന്‍ 200 കോടി രൂപ

റെയര്‍ എര്‍ത്ത് ആന്റ് ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോറിന് 100 കോടി രൂപ

മദര്‍ഷിപ്പ് നിര്‍മാണം ലക്ഷ്യമാക്കി കപ്പല്‍ നിര്‍മാണ കേന്ദ്രം. തൊഴില്‍ കേന്ദ്രങ്ങളില്‍ തീരദേശത്തുള്ളവര്‍ക്ക് സംവരണം.

വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങള്‍ വികസിപ്പിക്കും

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും

സംസ്ഥാനത്ത് മാരിടൈം മ്യൂസിയം സ്ഥാപിക്കാന്‍ 50 കോടി രൂപ

കേരളത്തിന്റെ 600 km തീരദേശവും ജലസ്രോതസുകളും സംയോജിപ്പിച്ച് മാരിടൈം ഭൂപടത്തില്‍ കേരളത്തിനെ സമുദ്ര ശക്തിയായി മാറ്റും.

മിഷന്‍ സമുദ്രയ്ക്ക് 400 കോടി രൂപ

വിഴിഞ്ഞത്തെ ഗ്രീന്‍ ബങ്കറിങ് തുറമുഖമാക്കും

കേരളത്തെ മാരിടൈം സമ്പദ് വ്യവസ്ഥയാക്കും

ജനസംഖ്യയിലെ ഘടനപരമായ മാറ്റം പഠിക്കും

‘കിഫ്ബി; സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കി’

ആരോഗ്യമേഖല മെച്ചപ്പെടുത്തും.

കിഫ്ബിയിലെ നിലവിലെ പ്രവര്‍ത്തനരീതി പരിഷ്‌കരിക്കാന്‍ നടപടി, പഠിക്കാന്‍ സമിതി

വയോജനങ്ങളെ സംരക്ഷിക്കും.

സംസ്ഥാനത്തിന്റെ കടബാധ്യത അനുവദനീയമായ പരിധിക്കപ്പുറത്തേക്ക് വര്‍ധിച്ചു

‘തനത് വരുമാനം മറ്റു സംസ്ഥാനങ്ങളേക്കാള്‍ താഴെ. കേന്ദ്രവിഹിതം കുറവ്’

കേരളത്തിന്റെ നികുതി വരുമാനം കുറഞ്ഞു

‘സംസ്ഥാനം നേരിടുന്നത് വന്‍ സാമ്പത്തിക വെല്ലുവിളി’

സംസ്ഥാനത്തിന് ആകെ 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യത

‘പുതുയുഗ കേരളം ലക്ഷ്യം’

 

error: Content is protected !!