മാവുങ്കാല്‍:കഴിഞ്ഞ ഒരു വര്‍ഷക്കാലമായി രാമനഗരം ശ്രീരാമക്ഷേത്രത്തില്‍ നടന്നു വരുന്ന ശ്രീമദ് ഭാഗവത വിചാര സത്രം വിവിധങ്ങളായ പരിപാടികളോടെ ഭക്തിയുടെ നിറവില്‍ സമാപിച്ചു.
സത്സംഗം കാഞ്ഞങ്ങാട് അദ്ധ്യാത്മിക നവമാധ്യമ കൂട്ടായ്മയുടെ ഉപസമിതി സത്സംഗം മാവുങ്കാലിന്റെ ആഭിമുഖ്യത്തില്‍ 12 മാസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ഭാഗവത സത്രമാണ് വേറിട്ട നിലയില്‍ വൈ വിദ്ധ്യങ്ങളായ പരിപാടികള്‍ സമര്‍പ്പിച്ച് ശ്രദ്ധേയമായത്.
സത്സംഗം കാഞ്ഞങ്ങാടിന്റെ സംയോജകനും കാര്യകര്‍ത്താവുമായ ബ്രഹ്മശ്രീ എടമന ഈശ്വരന് തന്ത്രികളുടെ മകന് എടമന ശ്രീധരന് നമ്പൂതിരി മാസ്റ്റര്‍ സമാപന ചടങ്ങിന് ദീപപ്രോ ജ്വലനം നടത്തി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്ന് സത്സംഗം കുടുംബാംഗങ്ങള്‍ ശ്രീമദ് ഭാഗവതത്തിന്റെ വിവിധ ഭാഗങ്ങള്‍ പാരായണം ചെയ്തു.പ്രമുഖ ഭാഗവതാചാര്യന്‍ ബ്രഹ്മശ്രീ പെരികമന ശ്രീധരന് നമ്പൂതിരി പ്രഭാഷണം നടത്തി.
ബാലകൃഷ്ണന് എമ്പ്രാന്തിരി പ്രഭാഷകന്‍ പെരികമന ശ്രീധരന് നമ്പൂതിരിയെ ആദരിച്ചു.
ഒരു വര്‍ഷം നീണ്ട ഭാഗവതസത്രത്തില്‍ പ്രശസ്തരായ ഭാഗവതാചര്യന്മാര്,വിവിധ തുറകളില്‍പ്പെട്ട ക്ഷേത്രസ്ഥാനികര്‍ സാമൂഹ്യരംഗത്തെ പ്രമുഖര്‍ എന്നിവരെ ആദരിച്ചിരുന്നു.പിന്നിട്ട ഓരോ മാസവും പ്രമുഖരായ ആചാര്യന്മാര് ഭാഗവത പ്രഭാഷണം നടത്തിയിരുന്നു.
പരപ്പ ബാലന് മാസ്റ്റര്‍ ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തി.
സത്സംഗം സംയോജകന്‍ ഹരിഹരന് നമ്പ്യാര്‍,
വാര്‍ഡ് മെമ്പര്‍ സജി കുന്നുമ്മല്‍,പി.പി.രാധിക ടീച്ചര്‍,സുമ രാഘവന്, സീതവാര്യര്,രുഗ്മിണി ദാമോദരന്‍,ചന്ദ്രശേഖരന് തൈക്കടപ്പുറം എന്നിവര്‍ സമാപന സത്രത്തിന് നേതൃത്വം നല്കി.
സത്സംഗം കുടുംബാംഗങ്ങള്‍ നടത്തിയ അക്ഷരശ്ലോക സദസോടെ പരിപാടികള്‍ സമാപിച്ചു.
