വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്യുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍; മടിക്കൈ ആലയില്‍ സ്വദേശി ശ്രീജിത്തിനെയാണ് അമ്പലത്തറ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ. സി ഷാജു അറസ്റ്റ് ചെയ്തത്‌

കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്യുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന
39കാരി നല്‍കിയ പരാതിയിലാണ് മടിക്കൈ ആലയില്‍ സ്വദേശി ശ്രീജിത്ത് (42)നെ അമ്പലത്തറ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ. സി ഷാജു സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. മലയോര മേഖയില്‍ താമസിച്ചിരുന്ന വിവാഹം ബന്ധം വേര്‍പെടുത്തിയ യുവതിയുമായി യുവാവ് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ യുവതിയെ
കൂട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തുയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയുടെ പേരില്‍ മലയോരത്ത് ഉണ്ടായിരുന്നു വീട് നിര്‍ബന്ധിച്ച് വില്‍പ്പന നടത്തുകയും അതിനുശേഷം മറ്റൊരു സ്ഥലത്ത് ചെറിയൊരു വീടും സ്ഥലവും എടുപ്പിക്കുകയും ചെയ്തു. ബാക്കിവന്ന തുകയും കൂടാതെ പുതിയതായി വാങ്ങിയ വീടും സ്ഥലവും ബേങ്കില്‍ പണയം വെപ്പിച്ചുമാണ് യുവാവ് തന്റെ ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ്
പണം തട്ടിയെടുത്തത്. അതിന് ശേഷം ശ്രീജിത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ പുങ്ങം ചാല്‍ സ്വദേശിനിയെ വിവാഹം ചെയ്ത യുവാവ് പിന്നീട് ഈ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. ശ്രീജിത്ത് നേരത്തെ പരപ്പയില്‍ സ്റ്റുഡിയോയിലെ ജീവനക്കാരനായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിക്കഴിയുന്ന യുവതികളെ സമീപിച്ച് വിവാഹ അഭ്യര്‍ത്ഥന നടത്തുകയും പണം തട്ടിയെടുത്തതായും വിവരമുണ്ട്. വിവാഹബന്ധം വേര്‍പെടുത്തിക്കഴിയുന്ന പരപ്പ ക്ലായിക്കോട് സ്വദേശിനിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തി
കഴിഞ്ഞ ആഴ്ച ഇവരുടെ വീട്ടില്‍ എത്തിയതായും വിവരമുണ്ട്. യുവാവിനെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എ എസ് ഐ പ്രിയേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സതീശന്‍, ഡ്രൈവര്‍ സന്തോഷ് എന്നിവരും ഉണ്ടായിരുന്നു

 

error: Content is protected !!