കാസര്‍കോട് ജില്ലക്ക് സ്വന്തം എസ് പി; രാവണേശ്വരം സ്വദേശി പി. നിധിന്‍രാജ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു

കാസര്‍കോട്: ജില്ലയുടെ സ്വന്തം ഐ.പി.എസുകാരന്‍ രാവണേശ്വരം സ്വദേശി പി. നിധിന്‍രാജ് ജില്ലാ
പോലീസ് മേധാവിയായി ഇന്ന് രാവിലെ ചുമതലയേറ്റു . കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ
കണ്ണൂരിലേക്ക് സ്ഥലം മാറി പോകുന്ന പൊലീസ് മേധാവി വിജയ ഭാരത് റെഡ്ഡി പുതിയ പോലീസ് മേധാവിയെ സ്വീകരിച്ച് ചുമതല കൈമാറി. കാസര്‍കോട് ജില്ലക്ക് ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വന്തം ജില്ലയില്‍ നിന്നുള്ള ഒരാള്‍ പോലീസ് മേധാവി എത്തുന്നത്. രാവണേശ്വരം കളരിക്കാലിലെ രാജേന്ദ്രന്‍-പി. ലത ദമ്പതികളുടെ മകനായ നിധിന്‍രാജ്. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിധിന്‍ രാജ് മികച്ച വിജയം നേടിയത്.
രാവണേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
ഹയര്‍സെക്കണ്ടറി പഠനം കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു. പിന്നീട് കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നു എഞ്ചിനീയറിംദ് ബിരുദം നേടി. എന്നാല്‍ തന്റെ ജീവിതം ഒരു എഞ്ചിനീയറില്‍ ഒതുങ്ങുന്നതല്ലെന്ന സ്വയം വിലയിരുത്തിയ നിധിന്‍രാജ് ഐ. എ. എസ് സ്വപ്നം കണ്ടു. പിന്നീട് ആ ലക്ഷ്യത്തില്‍ എത്തുന്നതിനായി ശ്രമം തുടങ്ങി. മാജികിനോട് കമ്പം തോന്നുകയും മാജിക് പഠിക്കുകയും ചെയ്തു. ഇതു മാനസികമായി വലിയ കരുത്തു നല്‍കി. പ്രസംഗ മത്സരങ്ങളില്‍ സംസ്ഥാന തലങ്ങളില്‍ സമ്മാനങ്ങള്‍ നേടിയതും കരുത്തായി. കഠിന പരിശ്രമത്തിനൊടുവില്‍ 2018ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 210-ാം റാങ്ക് നേടിയാണ് പോലീസ് സര്‍വ്വീസില്‍ എത്തിയത്. ഹൈദരാബാദിലെ പരിശീലനം പൂര്‍ത്തിയാക്കിയാത്. 2019 ഐ എ എസ് ബാച്ചുകാരനായ നിധിന്‍രാജിന്റെ ആദ്യ നിയമനം വയനാട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിട്ടായിരുന്നു.സര്‍വീസിലിരിക്കെ വീണ്ടും പരീക്ഷ എഴുതി 319-ാം റാങ്ക് നേടിയാണ് ഐപിഎസുകാരനായത്. പിന്നീട് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍, വടകര റൂറല്‍ ജില്ലാ പോലീസ് മേധാവി എന്നീ പദവികള്‍ വഹിച്ച ശേഷമാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറായി നിയമിതനായത്. അവിടെ നിന്നാണ് നിധിന്‍ രാജ് കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി എത്തുന്നത്. ആലപ്പുഴ സ്വദേശിനിയും മംഗ്‌ളുരു യേന പോയ മെഡിക്കല്‍ കോളേജ് ഡോക്ടറുമായ ലക്ഷ്മി കൃഷ്ണന്‍ ആണ് ഭാര്യ. വംശി നിധിന്‍ മകനാണ്. സഹോദരി അശ്വതി (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ബാംഗ്ലൂര്‍).

 

error: Content is protected !!