കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ രണ്ടാം പ്ര തിയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു അന്ത രിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്.
ദ്വാരപാലക ശില്‍പ്പ കേസിലും കട്ടിളപാളി കേസിലും ഒന്നിച്ച് അറസ്റ്റിലായ മുരാരി ബാബു 90 ദിവസത്തോളം ജയില്‍ വാസം അനുഭവിച്ചിരുന്നു.
1997 ല്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജോലിലഭിച്ചെങ്കിലും പരിശീലനം പൂര്‍ത്തിയാക്കിയില്ല. തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീ വനക്കാരനായത്. ആദ്യം താല്‍ക്കാലിക ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച മുരാരി ബാബുവിന് പിന്നീട് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ക്ലര്‍ക്കായി സ്ഥിര നിയമനം നല്‍കി. പിന്നീട് വൈക്കം, ഏറ്റുമാനൂര്‍, തിരുനക്കര എന്നീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ‘സ്‌പെഷല്‍ ഓഫിസര്‍’ തസ്തിക യില്‍ സേവനമനുഷ്ഠിച്ചു.
സ്വര്‍ണ്ണക്കൊള്ള കേസില്‍ ആരോപണം ഉയര്‍ന്നതിന് പി ന്നാലെ മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. സ്വര്‍ണപ്പാളിയെ ചെമ്പുപാളി എന്നെഴുതിയതി നാണ് നടപടിയെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ സസ് പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. തന്ത്രിയുടെ കത്തി ന്റെ അടിസ്ഥാനത്തിലാണ് ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തി യതെന്നും ബോര്‍ഡിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീ കരിക്കില്ലെന്നുമായിരുന്നു നടപടിക്ക് പിന്നാലെ മുരാരി ബാ ബുവിന്റെ പ്രതികരണം.
കോണ്‍ഗ്രസ് നേത്യത്വത്തിലുള്ള ദേവസ്വം ജീവനക്കാരുടെ സംഘടനയ്‌ക്കെക്കൊപ്പമായിരുന്ന മുരാരി സംഘടനയ്ക്ക് ഫറണ്ടത്തില്‍ അംഗീകാരം നഷ്ടപ്പെട്ടപ്പോഴാണ് സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയി സ് കോണ്‍ഫെഡറേഷനില്‍ ചേര്‍ന്നത്. സ്വര്‍ണപ്പാളി ചെമ്പാ ണെന്ന രേഖ ആദ്യം തയാറാക്കിയത് മുരാരി ബാബുവായിരുന്നു. രേഖ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു നല്‍കിയ മൊഴി ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി യിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുടെയുമെന്നും അനുമതിയില്ലാതെ താന്‍ എഴുതി നല്‍കി യെന്ന പേരില്‍ ഒരു പ്രവൃത്തിയും നടക്കില്ലെന്നായിരുന്നു മുരാരി ബാബുവിന്റെ മൊഴി.
