കരിന്തളം : എന്‍ എ ബി എച്ചിന്റെ (നാഷണല്‍ അക്ക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോവൈഡേഴ്സ് ) ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ ഭാഗമായി കാട്ടിപ്പൊയില്‍ ആയുര്‍വേദ ഡി സ്പെന്‍സറിയില്‍ ഡോ. ജിതിന്‍, ഡോ. നിഖില നാരായണന്‍, ഡോ.അരുണ്‍കുമാര്‍ ജി, ഡോ. നിധിന്‍ ഇ, ഡോ. ശില്പ എന്നിവരടങ്ങിയ സംഘം പരിശോധനയ്‌ക്കെത്തി. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ ജിതിന്‍, ഡോ പ്രിയ കെ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ ടി ശ്യാമള, വാര്‍ഡ് മെമ്പര്‍മാരായ ബേബി സുമതി, പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. മികച്ച ചികിത്സ, രോഗീ സുരക്ഷ, ജീവനക്കാരുടെ കാര്യക്ഷമത, ആശുപത്രിയുടെ പ്രവര്‍ത്തന നിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് എന്‍ എ ബി എച്ച് അംഗീകാരം നല്‍കുന്നത്.
