ജില്ലാ മെഡിക്കല്‍ ഓഫീസ് കാഞ്ഞങ്ങാട്ട് നിന്ന് മാറ്റരുത്: കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍

കാഞ്ഞങ്ങാട് : ജില്ലാ രൂപീ കരണം തൊട്ട് കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിച്ച് വരുന്ന കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് മാറ്റാനുള്ള നീക്കം ബന്ധപ്പെട്ടവര്‍ ഉപേക്ഷിച്ച് കാഞ്ഞങ്ങാട്ട് തന്നെ നിലനിര്‍ത്തണമെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതിയോഗം ആവശ്യപ്പെട്ടു. 1984ല്‍ കാസര്‍കോട് ജില്ലാ രൂപീകരണ വേളയില്‍ കാ ഞ്ഞങ്ങാടിനനുവദിച്ചതായിരുന്നു ജില്ലാ ആശുപത്രിയും ഡിഎംഒ ഓഫീസും.
ജില്ലയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയും, ഡിഎംഒ ഓഫീസും ഏറെ സൗക ര്യപ്രദമായ സ്ഥലത്താണ് ഇപ്പോഴുള്ളത്. മാറ്റാനുള്ള നീക്കങ്ങളെ കെഎംഏ ചെറുക്കുമെന്ന് പ്രസിഡന്റ് സി.കെ. ആസിഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭയുടെ അവഗണനക്കും നീതിനിഷേധത്തിനുമെതിരെ നടത്തുന്ന പ്രക്ഷോഭ സമ രത്തിന് യോഗം രൂപം നല്‍കി. സെക്രട്ടറി ഫൈസല്‍ സൂപ്പര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ഹാസിഫ് മെട്രോ കണക്കുകളും അവതരിപ്പിച്ചു.ജനറല്‍ സെക്രട്ടറി മഹേഷ് പുതുശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് ഐശ്വര്യ കുമാരന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!